തിരുവനന്തപുരം: രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഓടുമെന്ന് ചെമ്മണൂര്‍ ഇന്‍റര്‍നാഷനല്‍ ഗ്രൂപ്പിന്‍െറ ചെയര്‍മാനും എം.ഡിയുമായ ബോബി ചെമ്മണൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
ലോകത്തിലെ ഏറ്റവും വലിയ രക്തബാങ്ക് ‘ ബോബി ഫ്രണ്ട്സ് ബ്ളഡ്ബാങ്ക്‘ രൂപവത്കരിക്കുകയാണ് ഓട്ടത്തിന്‍െറ ലക്ഷ്യം. ആവശ്യമുള്ളവര്‍ക്ക് 24 മണിക്കൂറും രക്തം ലഭ്യമാക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നും ഏത് പ്രദേശത്ത് നിന്നുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാമെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
മാര്‍ച്ച് 12 ന് രാവിലെ 9.30 ന് കാസര്‍കോട് മാരത്തോണ്‍ ഫ്ളാഗ്ഓഫ് ചെയ്യും.ഗിന്നസ് ബുക് ഓഫ് റെക്കോഡ്സ് അംഗീകരിച്ച ഐപോഡ് സെന്‍സര്‍ ചിപ്പ് ഘടിപ്പിച്ച, ഷൂസ് ധരിച്ചാണ് 600 കിലോമീറ്ററും ഓടുക. ദിവസവും ശരാശരി 50 കിലോമീറ്റര്‍ ഓടാനാണ് ലക്ഷ്യമിടുന്നത്. ഈ മാരത്തോണില്‍ ആര്‍ക്കും പങ്കാളിയാകാമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ രക്തം ലഭിക്കാനോ, നല്‍കാനോ സന്നദ്ധരാകുന്നവര്‍ക്ക് chemmanurinternational.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്താസമ്മേളനത്തില്‍ സിനിമാനടന്‍ ശ്രീരാമന്‍,വി.എസ്. ഷാജി എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
No comments:
Post a Comment