വിഴിഞ്ഞം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ചശേഷം അമിത വേഗത്തില്‍ ബൈക്കോടിച്ച് സമീപത്തെ മതിലില്‍ കൊണ്ടിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വെണ്ണിയൂര്‍ നെല്ലിവിള മാവിള വീട്ടില്‍ രാജന്റെയും പരേതയായ സുലോചനയുടെയും മകനായ കുട്ടന്‍ എന്ന രഞ്ജിത്ത് (24) ആണ് മരിച്ചത്. പരിക്കേറ്റ വെണ്ണിയൂര്‍ നെല്ലിവിള സ്വദേശിനി സബിന എസ്. കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് നാലിന് വെണ്ണിയൂര്‍ നെല്ലിവിള ഉഴുന്നുവിള ജങ്ഷനിലാണ് സംഭവം. കോളേജില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി ജങ്ഷനില്‍ ബസ്സിറിങ്ങി നെല്ലിവിള റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ രഞ്ജിത്ത് കൈയില്‍ കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സബിനയെ പിന്നില്‍ നിന്നും കഴുത്തില്‍ വെട്ടി. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്നെയും ഇയാള്‍ വെട്ടി. വലത് കൈയ്ക്കും വെട്ടേറ്റു. റോഡില്‍ കുഴഞ്ഞുവീണ സബിനയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
സംഭവത്തിനുശേഷം രഞ്ജിത്ത് വേഗതയില്‍ ബൈക്കോടിച്ച് കരിങ്കല്‍ മതിലില്‍ ഇടിച്ചു കയറ്റി. മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റു. വിഴിഞ്ഞം പോലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെട്ടുകത്തി സംഭവസ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു. മാത്രമല്ല ഇയാളുടെ പോക്കറ്റില്‍നിന്നും വിഷദ്രാവകം സൂക്ഷിച്ചിരുന്ന കുപ്പിയും കണ്ടെടുത്തു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. വിഷദ്രാവകം കഴിച്ചതിനുശേഷം എത്തിയ യുവാവ് പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യചെയ്യാനുള്ള പദ്ധതിയായിരിക്കാമെന്നാണ് വിഴിഞ്ഞം പോലീസ് പറയുന്നത്.
എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് അച്ഛന്‍ വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ഓട്ടോഡ്രൈവറാണ് രഞ്ജിത്. വിഴിഞ്ഞം പോലീസ് കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment