മലപ്പുറം: സോഷ്യല്‍ മീഡിയകളില്‍ ഇ അഹമ്മദിനെതിരെ പ്രചരണങ്ങള്‍ വ്യാപകമായതോടെ അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ മുസ്ലീം ലീഗില്‍ ആശയക്കുഴപ്പം. അഹമ്മദിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി പാണക്കാട് ഹൈദരാലി തങ്ങളും കെ.പി.എ മജീദും ചര്‍ച്ച നടത്തി. അടിയന്തിരമായി പാണക്കാട് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലാണ് അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വത്തിലെ ആശങ്കകള്‍ പരിശോധിച്ചത്.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അഹമ്മദ് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന തരത്തില്‍ നവ മാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ച നടത്തിയത്. വെളളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
തിങ്കളാഴ്ച്ച ചേരുന്ന മുസ്ലീംലീഗ് ഉന്നത സമിതി യോഗത്തിലും അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാകുമെന്നാണ് സൂചന. അതേ സമയം വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന തരത്തില്‍ ഇ. അഹമ്മദ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:
Post a Comment