Latest News

ടി.പി വധം: കെ.സി രാമചന്ദ്രനെ സിപിഎം പുറത്താക്കി

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി രാമചന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. കേസില്‍ എട്ടാം പ്രതിയാണ് രാമചന്ദ്രന്‍. അതേസമയം, കുഞ്ഞനന്തനും ട്രൗസര്‍ മനോജിനും പാര്‍ട്ടി ക്ലീന്‍ ചിറ്റ് നല്‍കി.

പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ-ഏരിയാ നേതൃത്വത്തിന്റെ അറിവോ ആലോചനയോ ഇല്ലാതെയാണ് കൊലപാതകം നടന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ അച്ചടക്കനടപടിക്ക് വിധേയനായതിനെത്തുടര്‍ന്ന് പ്രാദേശികമായി നടന്ന സംഘര്‍ഷങ്ങളില്‍ ആര്‍.എം.പിക്കാരും സി.പി.എം പ്രാദേശിക പ്രവര്‍ത്തകരും തമ്മില്‍ കടുത്ത ശത്രുത ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് രാമചന്ദ്രന്‍ ഒട്ടേറെ കേസില്‍ ഉള്‍പ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തതായി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു.

രാമചന്ദ്രന്‍ ചെറിയ കരാര്‍ പണികള്‍ ഉപജീവനമാര്‍ഗത്തിനായി ഏറ്റെടുത്തുപോന്നത് ടി.പി. ചന്ദ്രശേഖരന്‍ ഇടപെട്ട് മുടക്കുന്ന സാഹചര്യമുണ്ടായി. ഈ പശ്ചാത്തലത്തില്‍ ടി.പി. ചന്ദ്രശേഖരനോട് ഉണ്ടായ വ്യക്തിവിരോധമാണ് വധത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.