Latest News

താജുല്‍ ഉലമയുടെ പിന്‍ഗാമി: കുറാ ഉള്ളാള്‍ സംയുക്ത ഖാസിയായി ചുമതലയേറ്റു

മംഗലാപുരം: താജുല്‍ ഉലമയുടെ പിന്‍ഗാമിയായി ആയിരങ്ങളുടെ ആത്മീയ സാന്നിധ്യത്തില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉള്ളാള്‍ സംയുക്ത ഖാസിയായി ചുമതലയേറ്റു. ഉള്ളാള്‍ ദര്‍ഗാ പരിസരത്തു നടന്ന പ്രൗഢ ചടങ്ങില്‍ സമസ്ത പണ്ഡിതസഭയുടെ ഉന്നത നേതാക്കളെയും ലോകപ്രശസ്ത വ്യക്തിത്വങ്ങളെയും സാക്ഷിയാക്കിയാണ് ആത്മീയ വേദിയിലെ നിറസാന്നിധ്യമായ കുറാ തങ്ങള്‍ ഖാസിസ്ഥാനം ഏറ്റെടുത്തത്.

ദഫ് സംഘങ്ങളുടെ അകമ്പടിയോടെ ബൈത്തിന്റെയും സ്വലാത്തിന്റെയും ഈരടികള്‍ പാടിയാണ് പണ്ഡിതനേതാക്കള്‍ ചേര്‍ന്ന് സയ്യിദ് ഫസല്‍ കുറാ തങ്ങളെ ഉള്ളാള്‍ ദര്‍ഗാ പരിസരത്തേക്ക് ആനയിച്ചത്. സിയാറത്തിന് ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഈ നേതൃത്വം നല്‍കി.
സയ്യിദ് മദനിക്കോളജ് സ്വദര്‍ മുദരീസ് താഴെക്കോട് അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വബാഹുദ്ദീന്‍ സ്വബാഹി പുതിയ ഖാളിക്ക് തലപ്പാവണിയിച്ചു. ശൈഖുനാ കാന്തപുരം സ്ഥാനവസ്ത്രം അണിയിച്ചു.
സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ തങ്ങള്‍, അത്വാവുള്ള തങ്ങള്‍ ഉദ്യാവരം, ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, ചെറുകുഞ്ഞി തങ്ങള്‍ ഉള്ളാള്‍, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, മച്ചംപാടി അബ്ദുല്‍ ഹമിദ് മുസ്‌ലിയാര്‍, അഹ്മദ് ബാവ മുസ്‌ലിയാര്‍, ഹാജി അബ്ദുറഊഫ് മുസ്‌ലിയാര്‍, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹുസൈന്‍ സഅദി കെ സി റോഡ്, മന്ത്രി യു ടി ഖാദര്‍, ശാഫി സഅദി, അബ്ദുറശീദ് സൈനി, സിദ്ദീഖ് മോണ്ടുഗോളി, വൈ മുഹമ്മദ്കുഞ്ഞി യേനപ്പോയ, എസ് എം റഷീദ് ഹാജി, ഇബ്‌റാഹിം ബാവ ഹാജി, എസ് എച്ച് കുഞ്ഞഹമ്മദ് ഹാജി, ടി സി കുഞ്ഞി ഹാജി, ഉസ്മാന്‍ ഹാജി മിത്തൂര്‍, ടി സി മുഹമ്മദ്കുഞ്ഞി ഹാജി, കല്ലങ്കടി ഉമ്പു ഹാജി, ഹൈദര്‍ ഹാജി പരത്തിപ്പടി, ഹാജി ഹമീദ് കന്തക്, മജീദ് ഹാജി ഉച്ചില തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. 

ദര്‍ഗാ കമ്മിറ്റി പ്രസിഡന്റ് യു എസ് ഹംസ ഹാജി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട് നന്ദിയും പറഞ്ഞു.
ഉള്ളാള്‍ ദര്‍ഗാ സംയുക്ത ജമാഅത്തിനു കീഴില്‍ കറിയകളിലെ 28 മഹല്ല് പ്രതിനിധികള്‍ തങ്ങളെ ഖാസിയായി ബൈഅത്ത് ചെയ്തു. ഉള്ളാള്‍ തങ്ങള്‍ ഖാസിയായിരുന്ന മറ്റു സംയുക്ത ജമാഅത്തുകളുടെ ബൈഅത്ത് പിന്നീട് നടക്കും.
ജീവിതത്തില്‍ അതീവ സൂക്ഷ്മത പുലര്‍ത്തുന്ന കുറാ തങ്ങള്‍ക്ക് പിതാവായ താജുല്‍ ഉലമയുടെ ആര്‍ജവത്തോടെ മഹല്ലുകളെ നയിക്കാന്‍ സാധിക്കുമെന്ന് ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഈ ആശംസിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.