മലപ്പുറം: സൈബര്‍ ലോകത്ത് തരംഗമായ ചേലുള്ള പുള്ളര്‍ പാട്ടുകള്‍ക്ക് അവകാശ തര്‍ക്കവും സിനിമ പിടിത്തവും വാര്‍ത്ത ആയാതോടെ മലപ്പുറക്കാരും അടങ്ങിയിരുന്നില്ല . അവര്‍ തകര്‍പ്പന്‍ മ്യൂസിക്കിന്റെ അകമ്പടിയോടെ യൂട്യൂബിലും ഫേസ്ബുക്കിലും മലപ്പുറം കത്തിയുമായി മുന്നേററം തുടരുകയാണ്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
മലപ്പുറത്തെ കുട്ട്യാളെ കണ്ടോളിന്‍, ഓലേ മനസ്സറിഞ്ഞു മനസ്സിലാകി നിന്നോളിന്‍, തിരൂര്ക്കും മഞ്ചേരിക്കും വന്നോളിന്‍, ഞമ്മളെ സ്നേഹം കണ്ടോളിന്‍ അന്തം വിട്ടോളിന്.... എന്ന് തുടങ്ങുന്ന വീഡിയോ ആല്‍ബത്തിന് മലപ്പുറം കത്തിയെന്നാണ് പേരിട്ടിരിക്കുന്നത്.
കൂടാതെ ഈ ആല്‍ബത്തിന്റെ അണിയറ ശില്പ്പികളെയും പരിചയപ്പെടുത്തുന്നതും തനി മലപ്പുറം ഭാഷയില്‍ തന്നെ.. അത് ഇങ്ങിനെ.. എഴുതിപാടിയത്: ഷാഫി ഏപ്പിക്കാട്, ഒപ്പം പാടിയത്: അലി പാണ്ടിക്കാട്, തട്ടും മുട്ടും: സനൂപും സൈനും, ചാടികളിച്ചത്: ശശീം കുട്ട്യോളും, സഹകരിച്ചത്: അഫ്സല് തുവ്വൂര്‍, വെട്ടി ഒട്ടിച്ചത്: മെല്ബിന് റോഷ്, ഫോട്ടം പുടിച്ചത്: അമീന് മേലാററൂര്, പൈസ പൊടിച്ചത്: മിയ മീഡിയ, തട്ടികൂട്ടിയത്: ഷാഫി ഏപ്പിക്കാട്,
കാസര്‍കോട് അണങ്കൂര്‍ കൊല്ലമ്പാടിയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഷാഹിദ് വൈകുന്നേരം കൂട്ടുകാരുമൊത്ത് ബൈക്കിലിരുന്ന് സംസാരിക്കുമ്പോള്‍ ബൈക്കിന്റെ ടാങ്കിന് താളമിട്ട് ഒരു തമാശയ്ക്ക് വെസ്റ്റേണ്‍ ഈണത്തില്‍ മൂളിയതായിരുന്നു... അണങ്കൂര്ത്തെ പുള്ളറെ കണ്ടിനാ.. കടക്ക് പുള്ളറെ കണ്ടിനാ... എന്ന് . കൂട്ടുകാരായ ജബ്ബാറും മുഹമ്മദും ഷെമീദും ചേര്‍ന്ന് വാട്സ് ആപ്പില്‍ അപ് ലോഡ് ചെയ്തു. പിന്നെ അതൊരു തരംഗമായി മാറി.
ഈ പാട്ടിനെ ദഖീറത്തിലെ വിദ്യാര്‍ത്ഥികളും ആലമ്പാടിയിലെ പുള്ളറും രാഗവും ഭാവവും മാറ്റി മാറ്റി പാടി. പിന്നീടത് തലശ്ശേരിയും കടന്ന് മയ്യഴിപുഴയുടെ തീരത്തെത്തി... ഇതിനിടയില്‍ സിനിമ പിടിക്കാന്‍ രംഗത്ത് വന്ന ആഷിഖും വെട്ടിലായി... പാട്ടിന്റെ അവകാശ തര്‍ക്കം മാധ്യമ കോളങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങി.. അവസാനം മാഹിലെ പിളേളര് പാട്ടിന്റെ ക്രെഡിററ് കാസ്രോട്ടെ പിളേളര്‍ക്ക് നല്കി തലയൂരിയപ്പോഴാണ് മലപ്പുറത്ത്കാരുടെ ന്യൂ ജനറേഷന് ആല്‍ബം ഫെയിസ്ബുക്കിലും യൂട്യൂബിലും ചൂടപ്പം പോലെ മുന്നേററം തുടരുന്നത്.

ഇനി ഏതെല്ലാം ജില്ലക്കാര്‍ ഈ കുലുമാലില് ഏര്‍പ്പെടുമെന്ന് കണ്ടുതന്നെ അറിയണം..
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
No comments:
Post a Comment