നെടുമ്പാശ്ശേരി : ദ്രാവകരൂപത്തില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന രണ്ട് കിലോയോളം സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ 1.15ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കാസര്‍കോട് ചെമ്പേരി സ്വദേശി ചീനമ്മാടത്ത് അബ്ദുള്ള ഫൈസലിന്റെ (33) പക്കല്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. നാല് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ ദ്രാവകരൂപത്തിലാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്വര്‍ണം. ടോയ്‌ലറ്റും മറ്റും കഴുകാന്‍ ഉപയോഗിക്കുന്ന ഉത്പന്നമാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ.
പരിശോധന ഒഴിവാക്കി ഗ്രീന്‍ചാനല്‍ വഴി കടന്നുപോകാന്‍ ശ്രമിച്ച യാത്രക്കാരന്റെ നീക്കങ്ങളില്‍ സംശയംതോന്നി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ബാഗേജ് തുറന്നു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ മഞ്ഞനിറത്തിലുള്ള ദ്രാവകമാണ് ഉണ്ടായിരുന്നത്. പ്രത്യേകതരം കെമിക്കല്‍ ഉപയോഗിച്ചാണ് സ്വര്‍ണം ദ്രാവകരൂപത്തിലാക്കിയിരിക്കുന്നത്. കട്ടപിടിക്കാതിരിക്കത്തക്ക രീതിയിലായിരുന്നു ക്രമീകരണം. ലക്ഷ്യസ്ഥാനത്തെത്തിച്ചശേഷം പ്രത്യേകതരം കെമിക്കല്‍ ചേര്‍ത്ത് സ്വര്‍ണം പൗഡര്‍ രൂപത്തിലാക്കിയെടുക്കാനായിരുന്നു ലക്ഷ്യം. ദ്രാവകരൂപത്തിലുള്ള സ്വര്‍ണത്തിന് 5.345 കിലോ തൂക്കംവരും.
പിടിയിലായ ഫൈസല്‍ ഫിബ്രവരി 26നാണ് ദുബായിലേക്ക് പോയത്. വിസിറ്റിങ് വിസയില്‍ പോയ ഇയാള്‍ സ്വര്‍ണവുമായി വ്യാഴാഴ്ച മടങ്ങിവരുമ്പോഴാണ് പിടിയിലായത്. നാട്ടിലെത്തുമ്പോള്‍ ഒരാള്‍ ഫോണില്‍ വിളിക്കുമെന്നും അയാള്‍ക്ക് കൈമാറണമെന്നുമാണ് സ്വര്‍ണം കൊടുത്തുവിട്ടവര്‍ ഫൈസലിന് നിര്‍ദേശം നല്‍കിയിരുന്നത്.
ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്.എ.എസ്. നവാസ്, അഭിലാഷ് കെ. ശ്രീനിവാസന്‍, സൂപ്രണ്ടുമാരായ വി.സി. അജയകുമാര്‍, കെ.ജി. ഗിരീഷ്, എസ്. അനില്‍ബാബു, ടി. പവിത്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ റഹിയാനത്ത് ബീവി, കെ. രാജകുമാര്‍, കെ. സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:
Post a Comment