മലപ്പുറം: മലപ്പുറം മണ്ഡലത്തില്‍ പത്രിക നല്‍കിയ മുസ്‌ലിംലീഗ് സ്ഥാപകനേതാവ് ഖാഇദെ മില്ലത്തിന്റെ പൗത്രന്‍ ദാവൂദ് മിയാന്‍ഖാന്‍ പത്രിക പിന്‍വലിച്ചു. ബുധനാഴ്ച ഉച്ചയോടെ കലക്ടറേറ്റിലെത്തിയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്‍കിയ പത്രിക മിയാന്‍ഖാന്‍ പിന്‍വലിച്ചത്.
തന്റെ മല്‍സരം ലീഗിനെതിരല്ലെന്നും ഇ അഹമ്മദിനെതിരേയാണെന്നും പറഞ്ഞായിരുന്നു അദ്ദേഹം പത്രിക നല്‍കിയിരുന്നത്. ആരോഗ്യപരമായ കാരണങ്ങളാണ് മല്‍സരരംഗത്തു നിന്നു പിന്മാറുന്നതെന്നു മിയാന്‍ഖാന്‍ പറഞ്ഞു. ലീഗ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയോ എന്ന ചോദ്യത്തിന്, ആരും സമ്മര്‍ദ്ദം ചെലുത്തിയതല്ലെന്നും അതിനൊന്നും വഴങ്ങുന്നയാളല്ല താനെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമുള്ളതിനാലാണ് പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അഹമ്മദിനെതിരില്‍ മല്‍സരിക്കാന്‍ മിയാന്‍ഖാനെ എല്‍.ഡി.എഫ്. ആദ്യം പരിഗണിച്ചിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും ഖാനുമായി അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. പക്ഷേ, സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ ഒരു വിഭാഗം ഈ നീക്കത്തിനെതിരായിരുന്നു. പാലോളി മുഹമ്മദ്കുട്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പി കെ സൈനബയെ പരിഗണിച്ചത്. സി.പി.എം. പിന്തുണയ്ക്കാതിരുന്നതിനാലാണ് മിയാന്‍ഖാന്റെ പിന്‍മാറ്റമെന്നാണ് റിപോര്‍ട്ട്.

No comments:
Post a Comment