ന്യൂഡല്‍ഹി: മദനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് കര്‍ണാടകം. ആരോഗ്യ പ്രശ്‌നങ്ങള്‍ മദനിയും കുടുംബവും പെരുപ്പിച്ച് കാണിക്കുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
മദനിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നീക്കം. അടിയന്തര ചികിത്സയ്ക്ക് വേണ്ടിയാണ് മദനി ജാമ്യാപേക്ഷ നല്‍കിയത്.
ചികിത്സയ്ക്ക് വിധേയനാകാനുള്ള നിര്‍ദ്ദേശം നാല് തവണ മദനി അവഗണിച്ചതായും കര്‍ണാടക സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ചികിത്സയ്ക്ക് വിധേയനാകാനുള്ള നിര്‍ദ്ദേശം നാല് തവണ മദനി അവഗണിച്ചതായും കര്‍ണാടക സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

No comments:
Post a Comment