കോട്ടക്കല്‍: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും ഇടത് സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോട്ടക്കല്‍ വില്ലൂര്‍ കോണ്‍ഗ്രസ് ഓഫിസിന് മുന്നിലാണ് പുതിയ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ഇടത് സ്ഥാനാര്‍ഥി വി അബ്ദുറഹിമാന് വോട്ടഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് ഓഫിസിന് മുന്നില്‍ തന്നെ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നതോടെ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ലീഗ്-കോണ്‍ഗ്രസ് ബന്ധത്തിന് കൂടുതല്‍ ഉലച്ചില്‍ തട്ടിയിരിക്കയാണ്.
വില്ലൂര്‍ കോണ്‍ഗ്രസ് ഓഫിസിന് മുന്നില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡിന് മുകളില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഫോട്ടോ ആലേഖനം ചെയ്ത് കോണ്‍ഗ്രസ് ചിഹ്നം പതിച്ച കൊടിയും ഫ്‌ളക്‌സ് ബോര്‍ഡിന് മുകളിലുണ്ട്. പൊന്മുണ്ടം, ചെറിയമുണ്ടം, കല്‍പ്പകഞ്ചേരി എന്നിവിടങ്ങളിലെ ഫ്‌ളക്‌സ് വിവാദത്തിന്റെ ചുവടുപിടിച്ചാണ് വില്ലൂരില്‍ കോണ്‍ഗ്രസുകാര്‍ ഇടത് സ്ഥാനാര്‍ഥിക്ക് വോട്ടുതേടി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍, കോട്ടക്കല്‍ മണ്ഡലത്തിലെ ലീഗ്-കോണ്‍ഗ്രസ് ബന്ധം തികച്ചും പ്രാദേശിക പ്രശ്‌നങ്ങള്‍ മൂലമാണ് ഉലയുന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. കോട്ടക്കല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബാനറുകള്‍ മാത്രം തിരഞ്ഞെടുത്ത് നശിപ്പിക്കുന്ന സംഭവം വര്‍ധിച്ചിട്ടുണ്ട്.
ഇതിനെതിരേ ലീഗ് ഭരിക്കുന്ന നഗരസഭ നടപടിയൊന്നും എടുക്കുന്നില്ല. തിരഞ്ഞെടുപ്പ് കാലത്തു മാത്രം കോട്ടക്കലിലെ ലീഗുകാര്‍ക്ക് കോണ്‍ഗ്രസുകാരോട് സ്‌നേഹം കൂടുന്നത് ലീഗ് സ്ഥാനാര്‍ഥിക്ക് വോട്ടു നേടാനാണെന്നും പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നുണ്ട്.
കോട്ടക്കലിലെ ലീഗ്-കോണ്‍ഗ്രസ് പ്രശ്‌നത്തിന് പരിഹാരമാവാത്തതിനാല്‍ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസുകാര്‍ അടുത്തദിവസം മുതല്‍ പരസ്യമായി രംഗത്തിറങ്ങുമെന്ന് കോണ്‍ഗ്രസ് വില്ലൂര്‍ യൂനിറ്റ് സെക്രട്ടറി ഗഫൂര്‍ വട്ടപ്പാറക്കല്‍ പറഞ്ഞു.
യൂനിറ്റ് പ്രസിഡന്റ് മുസ്തഫ വില്ലൂര്‍ ഒഴികെയുള്ളവര്‍ സെക്രട്ടറിക്ക് പിന്തുണയുമായുണ്ട്.നിലവില്‍ പൊന്നാനി ലോക്‌സഭാമണ്ഡലത്തില്‍ ലീഗ്- കോണ്‍ഗ്രസ് ബന്ധത്തിന് വിള്ളല്‍ വീഴ്ത്തി വോട്ടു ചോര്‍ത്താമെന്ന സി.പി.എം. തന്ത്രം വിജയത്തോടടുക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഇതിന്റെ ഭാഗമായാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് വി അബ്ദുറഹിമാനെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കി പ്രതിഷ്ഠിച്ചത്.
വരും ദിനങ്ങളില്‍ പ്രദേശത്ത് കൂടുതല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അബ്ദുറഹിമാന് പരസ്യമായി വോട്ടു തേടാനാണ് വില്ലൂര്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം.

No comments:
Post a Comment