കണ്ണൂര്‍: പെരുവയിലെ ആദിവാസിയുവാവ് ശ്രീജിത്തിനെ (26) കോളയാട് ടൗണില്‍വെച്ച് മര്‍ദിച്ചശേഷം മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ എട്ട് സി.പി.എം.പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കോളയാട് ടൗണിലെ ചുമട്ടുതൊഴിലാളി ജിജി, മുസ്തഫ, പ്രേമന്‍, ബാബു, രതീഷ്, സുമിത്ത്, സനൂപ്, രാജേഷ് എന്നിവര്‍ക്കെതിരെയാണ് കണ്ണവം പോലീസ് കേസെടുത്തത്.
കോളയാട് ഓട്ടോസ്റ്റാന്‍ഡിനു സമീപം വ്യാഴാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം. ഓട്ടോകാത്ത് നില്‍ക്കുമ്പോള്‍ എട്ടംഗസംഘം മര്‍ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മരക്കഷണംകൊണ്ട് അടിച്ചുവീഴ്ത്തി, കൈകാലുകള്‍ ചവിട്ടിപ്പിടിച്ച് മുഖത്ത് മൂത്രമൊഴിച്ചെന്നാണ് ശ്രീജിത്തിന്റെ പരാതി.



No comments:
Post a Comment