യാത്രക്കാരും ജീവനക്കാരും അടങ്ങിയ 239 പേരും രക്ഷപെടാന്‍ സാധ്യതയൊന്നുമില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച ബന്ധുക്കള്‍ക്ക് മലേഷ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ എസ്എംഎസ് സന്ദേശം അയച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ നാളെ നല്‍കുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
ബ്രിട്ടീഷ് ഉപഗ്രഹ കമ്പനിയായ ഇന്‍മാര്‍സാറ്റ് നല്‍കിയ വിവരങ്ങളില്‍ നിന്നാണ് ഈ സ്ഥിരീകരണം ലഭിച്ചത്. വിമാനം തകര്‍ന്നു വീണതിന് സമീപത്തായി ഒരിടത്തും വിമാനത്തിന് ലാന്‍ഡ് ചെയ്യാനുള്ള സൌകര്യമില്ല. ഇതാണ് വിമാനം തകര്‍ന്നു എന്നുള്ളതിന്റെ അടിസ്ഥാനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബെയ്ജിങ്ങിലേക്കു പോയ വിമാനം എതിര്‍ദിശയിലേക്കു പറന്നതിനു വിശദീകരണമില്ല. മാര്‍ച്ച് എട്ടിനാണ് മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍ നിന്ന് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കു വിമാനം പറന്നത്. വിമാനം കാണാതായതിനെ തുടര്‍ന്ന് 26 രാജ്യങ്ങള്‍ തിരച്ചിലില്‍ പങ്കെടുത്തിരുന്നു. വിമാനത്തില്‍ 5 ഇന്ത്യാക്കാരും ഉള്‍പ്പെട്ടിരുന്നു.

No comments:
Post a Comment