Latest News

ഉദുമയില്‍ സംഘര്‍ഷം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേററു

ഉദുമ: പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തിന് പോവുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരെ ഒരു സംഘം തടഞ്ഞു നിര്‍ത്തി അക്രമിച്ചു. സംഭവത്തില്‍ കുത്തേററ 3 ബി.ജെ.പി പ്രവര്‍ത്തകരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉദുമ അച്ചേരിയിലെ ശ്രീരാജ്, രാകേഷ്, സമ്മര്‍ എന്നിവര്‍ക്കാണ് പരിക്കേററത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
ഞായറാഴ്ച രാത്രി 11 മണിയോടെ ഉദുമ ഉദയമംഗലത്ത് വെച്ചാണ് സംഭവം.
അതിനിടെ ഉദയമംഗലം റോഡിലുളള ഒരു വീട്ടില്‍ ജോലിക്കെത്തിയ തൃശൂര്‍ സ്വദേശിയെ ഒരു സംഘം ആളുകള്‍ അക്രമിച്ചു. ഇയാളും കാസര്‍കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.