Latest News

യുവാവിന്റെ മരണം: ജനകീയ കര്‍മസമിതി രൂപവല്‍ക്കരിച്ചു

നീലേശ്വരം: പൊലീസിനെ ഭയന്നോടവെ ചിറപ്പുറത്തെ കെ.വി. ശശിധരന്‍ കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ നീലേശ്വരം എസ്ഐ ആയിരുന്ന എം.ടി. മൈക്കിളിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പൊലീസ് സംഘത്തിനെതിരെ നരഹത്യാകേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു ജനകീയ കര്‍മസമിതി രൂപവല്‍ക്കരിച്ചു.

ശശിധരന്റെ കുടുംബത്തിനു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക, ഗുരുതരമായി പരുക്കേറ്റ വി. ഗണേശന്റെ മുഴുവന്‍ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. രൂപവല്‍ക്കരണ യോഗം സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി ടി.കെ. രവി ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി. സുരേഷ്ബാബു അധ്യക്ഷനായി.

പി. അമ്പാടി, വി. ഗൌരി, ടി.വി. ശാന്ത, ടി.വി. അമ്പൂട്ടി, എം. അസിനാര്‍, സുരേഷ് പുതിയേടത്ത്, കെ. നാരായണന്‍, പി.വി. ശൈലേഷ്ബാബു, കെ.രാഘവന്‍, ഇന്‍സാന്‍ വാരണാക്കര, കെ. രഘു, ഒ.വി. രവീന്ദ്രന്‍, പി.വി. സതീശന്‍, കരുവക്കാല്‍ ദാമോദരന്‍, പി.കെ. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍: കരുവക്കാല്‍ ദാമോദരന്‍ (ചെയ), പി.വി. സുരേഷ്ബാബു, എം. അസിനാര്‍, സുരേഷ് പുതിയേടത്ത്, പി.വി. സതീശന്‍ (വൈ. ചെയ), കെ. രഘു (കണ്‍), ഒ.വി. രവീന്ദ്രന്‍, സി. സുരേശന്‍, പി.എം. ചന്ദ്രന്‍, പി.വി. ശശി, ബി. വിജയന്‍, സി.വി. വിനോദ്, ടി. രാജന്‍, വി. കൃഷ്ണന്‍ (ജോ. കണ്‍).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.