കൊല്ലം: മന്ത്രിമാരായ രമേശ് ചെന്നിത്തലയുടെയും സി.എന്‍. ബാലകൃഷ്ണന്റെയും പി.എമാരായ ദമ്പതികള്‍ ദേശീയപാതയില്‍ നീണ്ടകരയില്‍ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് മരിച്ചു.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പി.എ മുടവന്‍മുകള്‍ വൃന്ദാവന്‍ ടി.സി 1981ല്‍ സി.ആര്‍ രവീന്ദ്രന്‍ നായര്‍ (58), ഭാര്യയും മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എ യുമായ വിജയമ്മ (54) എന്നിവരാണ് മരിച്ചത്. രണ്ട് വാഹനങ്ങളിലായി യാത്ര ചെയ്ത മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി 11.30നായിരുന്നു അപകടം. കാര്‍ െ്രെഡവര്‍ വി.കെ കൃഷ്ണകുമാര്‍ (55), ടെമ്പോ െ്രെഡവര്‍ വിജയന്‍ (36), യാത്രക്കാരന്‍ ബിനു (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജയനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാറില്‍ എതിരെ അമിതവേഗത്തിലെത്തിയ ടെമ്പോ ട്രാവലര്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ശക്തികുളങ്ങര പൊലീസും ഫയര്‍ഫോഴ്‌സുമെത്തി വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. രവീന്ദ്രന്‍ നായരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലും വിജയമ്മയുടെ മൃതദേഹം മെഡിസിറ്റി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
ദുരന്തം മകളുടെ വിവാഹം ക്ഷണിക്കാന്‍ പോയി മടങ്ങി വരുമ്പോള്‍
അടുത്തമാസം നടക്കുന്ന മകളുടെ വിവാഹത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാന്‍ പോയി തിരികെ വരുമ്പോഴാണ് വാഹനാപകടം ദമ്പതികളുടെ ജീവന്‍ കവര്‍ന്നത്. രവീന്ദ്രന്‍ നായര്‍ വിജയമ്മ ദമ്പതികളുടെ മകള്‍ രജനിയുടെ വിവാഹം അടുത്തമാസം 24ന് നിശ്ചയിച്ചിരിക്കുകയായിരുന്നു. വിവാഹത്തിന് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ ക്ഷണിക്കാന്‍ തൃശൂരില്‍ പോയി തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.

നാലുമണിക്കാണ് ഇവര്‍ തൃശൂരില്‍ നിന്ന് യാത്ര തിരിച്ചത്. യാത്രാമദ്ധ്യേ ആഹാരം കഴിച്ച ഇവര്‍ കൊല്ലത്ത് എത്താറായെന്നും പുലര്‍ച്ചെ രണ്ടുമണിയോടെ എത്തുമെന്നും ഇടയ്ക്ക് ഫോണില്‍ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനുശേഷം മണിക്കൂറുകള്‍ക്കകമാണ് അപകട വാര്‍ത്ത വീട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. അപകടവവിരമറിഞ്ഞ് തിരുവനന്തപുരത്തുനിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളും ജില്ലാ ആശുപത്രിയിലെത്തി.

No comments:
Post a Comment