രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം പിരിയാമെന്ന് പറഞ്ഞ കാമുകിയെ തല്ലിച്ചതച്ച് മുഖം വികൃതരൂപമാക്കിയ റഷ്യയിലെ ശതകോടീശ്വരനായ യുവാവിനെതിരെ കേസ്. റഷ്യന്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ സിഇഒ ആയ ഉശാനോവ് (33) ആണ് മോഡലായ തന്റെ കാമുകിയുടെ മുഖം വികൃതമാക്കിയത്.
രണ്ടുവര്‍ഷമായി അലക്‌സാണ്ട്ര സെറെദയും ഉശാനോവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അവസാനിപ്പിക്കാമെന്ന അലക്‌സാണ്ട്രയുടെ വാക്കുകളാണ് കാമുകന്‍ ഉശാനോവിനെ ചൊടിപ്പിച്ചത്. 27കാരിയായ അലക്‌സാണ്ട്രയോട് പിന്നീട് ദേഷ്യത്തിലായ ഇയാള്‍ സുന്ദരിയായ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
രാവിലെ ഏഴുമണിക്ക് ഓഫീസിലേക്ക് പോവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഉശാനോവ് അലക്‌സാണ്ട്രയുടെ വീട്ടിലെത്തുന്നത്. വാതില്‍ തുറന്നയുടനെ അകത്തേക്ക് കയറിയ ഉശാനോവ് ഇവരെ തള്ളിയിടുകയും തലയ്ക്ക് മര്‍ദ്ദിക്കാനും തുടങ്ങി. പത്ത് മിനിറ്റോളം തന്നെ പൊതിരെ തല്ലിയിട്ടുണ്ടാവുമെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലക്‌സാണ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. തന്നെയിപ്പോള്‍ പ്രേതകഥകളിലെ സോംബിയെ പോലെയാണെന്ന് അലക്‌സാണ്ട്ര നെടുവീര്‍പ്പോടെ പറഞ്ഞു. പഴയ ചിത്രങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നുണ്ട്. മരണത്തില്‍ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും അലക്‌സാണ്ട്ര അറിയിച്ചു.

No comments:
Post a Comment