ചാലക്കുടി: വാല്‍പ്പാറയ്ക്കടുത്ത് അമ്പലപ്പാറയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അതിരപ്പിള്ളി സ്വദേശി വേല്‍മുരുകന്‍(40) ആണ് മരിച്ചത്.
25 പേര്‍ക്ക് പരിക്കേറ്റു. തൃശൂരില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്.
പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. അമ്പലപ്പാറയില്‍ 125 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ ബസ് 25 അടിതാഴ്ചയില്‍ ഒരു മരത്തില്‍ കുടുങ്ങിനില്‍ക്കുകയായിരുന്നു.



No comments:
Post a Comment