Latest News

ലോണയും ലൂറിയും അപൂര്‍വ്വ പ്രണയത്തിന്റെ ഉദാത്ത മാതൃകകള്‍

ലണ്ടണ്‍: അവള്‍ക്കു പ്രായം 16, സ്കൂളില്‍ പഠിക്കുന്നു. അവനു പ്രായം 18, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ്. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് അവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നു. 

കുട്ടിത്തം വിട്ടുമാറും മുമ്പേ ലോണ ലിന്റ്‌ലിയെയും ലൂറി കെസ്റ്റീവനെയും ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍ ഒരു കാരണമുണ്ട്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന ശ്വാസകോശസമ്പന്ധമായ രോഗത്തിനടിമയാണ് ലോണ. രോഗം ബാധിച്ചാല്‍ പലപ്പോഴും ഒരുമാസം തികച്ചു ജീവിക്കാന്‍ സാധിക്കാത്ത മാരകമായ രോഗം.

ഇംഗ്ലണ്ടില്‍ ജീവനു ഭീഷണിയായ ഏറ്റവും സാധാരണമായ റോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്. ജനിതക തകരാറ് മൂലം ഉണ്ടാകുന്ന ഈ രോഗം പാരമ്പര്യമായി ലഭിക്കുന്നതാണ്. സ്വാസകോശത്തേയും ദഹന പ്രക്രിയയെയുമാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. അതുമൂലം ശ്വസിക്കാനും ദഹനത്തിനും ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിന് പ്രത്യേക ലക്ഷണങ്ങളൊന്നും തന്നെയില്ല. അതു കൊണ്ട് തനിക്ക് രോഗമുണ്ടെന്ന് രോഗി അറിയുന്നില്ല. അതുപോലെ തന്നെ ചികിത്സയുമില്ല. പക്ഷെ മരുന്നു കൊണ്ട് ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാം.

ചാറ്റിംഗിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. 2012 മാര്‍ച്ചില്‍ ഒരു റസ്റ്റെറന്റില്‍ വച്ചു കണ്ടുമുട്ടി. അദ്യം എതിര്‍ത്തെങ്കിലും പിന്നീട് ലോണയുടെ അവസ്ഥ മനസിലാക്കി ഇരുവരുടെയും മാതാപിതാക്കള്‍ വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. 2013 മെയ് 17 ന് ആയിരുന്നു വിവാഹം. ഹെഡിംഗ്‌ലിയിലെ സൗത്ത് പാരഡോസ് പള്ളിയില്‍ വെള്ള വസ്ത്രമണിഞ്ഞ് മാലാഖയെപ്പോലെ നിന്ന അവളുടെ വിവാഹത്തിന് 125 അതിഥികളാണ് സാക്ഷികളായത്. റോഡ്‌സിലെ ഗ്രീക്ക് ഐലന്റുകളില്‍ അവര്‍ ഒരാഴ്ച മധുവിധു ആഘോഷിക്കുകയുമുണ്ടായി.

കായിക പരിശീലനത്തില്‍ ബിരുദമെടുക്കുന്ന ലൂറിയുടെ ആഗ്രഹം പാരമെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുവാനാണ്. ഇപ്പോള്‍ അമ്മയോടൊപ്പം കൂടുംബവീട്ടിലാണ് ലോണ വസിക്കുന്നത്. പലപ്പോഴും വെളിയില്‍ കളിയുന്ന ലൂറിക്ക് അവിടെ ഒരു മുറി ഒരുക്കിയിട്ടുണ്ട്. അവളുടെ നില തീരെ വഷളുമായിട്ടുണ്ട്. ഓക്‌സിജനും, മരുന്നുകളും, ആശുപത്രി സന്ദര്‍ശനവുമൊക്കെയായി ആണ് അവള്‍ കഴിയുന്നത്. എന്നിരുന്നാലും ഡാന്‍സ് ക്ലാസുകള്‍ക്കും ഫോട്ടാഗ്രാഫിക്ലാസുകള്‍ക്കും മുടങ്ങാതെ അവള്‍ എത്തുന്നു. ആവുന്നതുപോലെ അവളെ പരിചരിച്ച് കെസ്റ്റീവനും ഒപ്പമുണ്ട്. തന്റെ പ്രാണപ്രിയനൊപ്പം ജീവിച്ച് കൊതി തീരാതെ അന്ത്യവും കാത്തിരിക്കുകയാണ് ലോണ.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.