Latest News

സ്‌കൂട്ടര്‍ പരിശീലനത്തിനിടയില്‍ ലോറിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: സ്‌കൂട്ടര്‍ പരിശീലനത്തിനിടയില്‍ ലോറിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പെരിയ സഹകരണ ബാങ്ക് സായാഹ്നശാഖ കുഞ്ഞമ്പുവിന്റെ മകന്‍ അനൂപ് (17) ആണ് മരിച്ചത്. ബല്ല ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

ഡ്രൈവിംഗ് ടെസ്റ്റിന് മുമ്പായി അമ്മാവന്റെ സ്‌കൂട്ടറില്‍ പരിശീലനം നടത്തുകയായിരുന്ന അനൂപിനെ നാലു ദിവസം മുമ്പാണ് ചന്ദ്രഗിരി പാലത്തിന് സമീപം ദേശീയപാതയില്‍ ലോറിയിടിച്ചത്. ലോറി നിര്‍ത്താതെ പോയി. മംഗലാപുരത്ത് ചികിത്സയില്‍ കഴിയുകയായിരുന്ന അനൂപ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മാവുങ്കാല്‍ രാമദാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക സുശീലയാണ് മാതാവ്. ഒരു സഹോദരിയുണ്ട്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Hospital treatment, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.