തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് പ്രശ്‌നത്തില്‍ നടപടി ആവശ്യപെട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തഹസില്‍ദാര്‍ ബി. രാധാകൃഷ്ണന്‍, അഡീ തഹസില്‍ദാര്‍ പി.വി.ഗോപാലകൃഷ്ണന്‍ ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ടോം ജോസഫ് എന്നിവരെയാണ് ഉപുരോധിച്ചത്. തള്ളപ്പെട്ട 17 വോട്ടര്‍മാരും ബി.എല്‍.ഒയുടെ ഹിയറിംഗില്‍ യോഗ്യത നേടിയിരുന്നത്രേ. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ആവശ്യമായ ഫോട്ടോയും രേഖകളും ബി.എല്‍.ഒക്ക് നല്‍കിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇലക്ട്രല്‍ റജിസ്ട്രാര്‍ ഓഫീസര്‍ക്ക് ബി.എല്‍.ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.
എന്നാല്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണത്രേ 17 വോട്ടുകള്‍ തള്ളിയത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നിഷ്ടപ്രകാരം മേല്‍ റിപ്പോര്‍ട്ട് എഴുതി വോട്ട് നിഷേധിക്കുകയായിരുന്നുവെന്നാണ് ഉപരോധക്കാര്‍ ആരോപിക്കുന്നത്. ചില രേഖകളില്‍ ജനനതീയതി ചുരണ്ടിയതടക്കമുള്ള ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായും ഇവര്‍ കുറ്റപ്പെടുത്തി.
41,42 ബൂത്തുകളിലെ വോട്ട് തള്ളിയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്ന് പറഞ്ഞ തഹസില്‍ദാര്‍ അതേക്കുറിച്ച് അന്വേഷണം നടത്താമെന്ന് സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. ഇതോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തില്‍ ഉദ്ധ്യോഗസ്ഥന്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് തഹസില്‍ദാര്‍ ബി.രാധാകൃഷ്ണന്‍ പറഞ്ഞു.
ഉപരോധ സമരത്തിന് പന്നിയൂര്‍ വാര്‍ഡ് യു.ഡി.എഫ് ചെയര്‍മാന്‍ കെ.നാസര്‍, നൗഷാദ് പന്നിയൂര്‍, ടി.പി.സഈദ്, പി.എ.സിനാന്‍, കെ.സി.ഷിഹാബ്, സി.മുഹമ്മദ് കുഞ്ഞി, എന്നിവര്‍ നേതൃത്വം നല്‍കി. എസ്.ഐ പി.രാമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. പ്രശ്‌നത്തില്‍ നടപടി ആവശ്യപെട്ട് ലീഗ് പ്രവര്‍ത്തകര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോ, ജില്ലാ ഭരണാധികാരി കൂടിയായ കലക്ടര്‍ പി.ബാലകിരണ്‍ എന്നിവര്‍ക്കും പരാതി അയച്ചിട്ടുണ്ട്.



No comments:
Post a Comment