കാസര്‍കോട്: വ്യാപാരിയെ കൊയള്ളയടിച്ച് പോകവേ കിണറ്റില്‍ വീണ യുവാവിനെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക മടിക്കേരി സ്വദേശി ഷമീര്‍ ആണ് അറസ്റ്റിലായത്. പൊയിനാച്ചി ടൗണിലെ പലചരക്ക് കടയുടമ കമ്മട്ട രാഘവനായരെ(45) മിനിഞ്ഞാന്ന് ആക്രമിച്ച് പണം അടങ്ങിയ ബാഗുമായി ഓടി രക്ഷപ്പെട്ട സംഘത്തിലെ അംഗമാണ് ഷമീര്‍.
രക്ഷപ്പെടുന്നതിന് ഇടയില്‍ ചട്ടഞ്ചാല്‍ ബണ്ടിച്ചാലിലെ പറമ്പിലെ കിണറ്റില്‍ വീണ ഷമീറിന്റെ കരച്ചില്‍ കേട്ട് വെള്ളിയാഴ്ച രാവിലെ സമീപത്തെ വീട്ടുകാരെത്തി അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് കാസര്‍കോട്ട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷമീറിനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.



No comments:
Post a Comment