Latest News

യുവാവിനെ കൊലപ്പെടുത്തി മണല്‍ കൂനയില്‍ ഒളിപ്പിച്ച കേസില്‍ 2 പ്രതികള്‍ അറസ്റ്റില്‍

കാസര്‍കോട്: പൊട്ടോരിയിലെ ഷഫീഖിനെ കൊലപ്പെടുത്തി മൃതദേഹം വീട് പണിക്കായി ഇറക്കിയ മണല്‍ കൂനയില്‍ ഒളിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പേരാലിലെ അബ്ദുല്‍ സലാം (22), നായ്കാപ്പിലെ നൗഷാദ് (22) എന്നിവരെയാണ് കുമ്പള സി.ഐ സുരേഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്.മൂന്നാം പ്രതി അസീറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പേരാല്‍ പൊട്ടോരിയിലെ ബി.എം ഷഫീക്കിനെ (27) കൊലപ്പെടുത്തി മണല്‍കൂനയില്‍ ഒളിപ്പിച്ച കേസിലെ മുഖ്യ പ്രതികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. പ്രതികളെ മുന്‍പ് ഷഫീക്ക് മര്‍ദിച്ചതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

ഷഫീക്കിന്റെ മുന്‍ സുഹൃത്തായിരുന്ന നൗഷാദ് 26ന് രാത്രി 9.30 മണിയോടെ മദ്യപിക്കാനായി വിളിച്ചു വരുത്തുകയും ഇതിനൊടുവില്‍ പ്രതികളില്‍ രണ്ട് പേര്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നുമായി കുത്തുകയായിരുന്നു. കുത്തേറ്റ് വീണ ഷഫീക്ക് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം, മൃതദേഹം മണല്‍കൂനയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.

മുന്‍കൂട്ടി കത്തികളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങിവെച്ച ശേഷം ആസൂത്രിതമായാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം 28ന് പ്രധാന പ്രതി അബ്ദുല്‍ സലാം മുംബൈയില്‍ നിന്നും ഗള്‍ഫിലേക്ക് കടക്കാനായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഇതിനായി മുംബൈയിലേക്ക് യാത്ര ചെയ്യവെ കുന്താപുരത്ത് വച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. കര്‍ണാടകയിലെ സുള്ള്യയില്‍ വെച്ച് നൗഷാദും പിടിയിലായി.

കുമ്പള സി.ഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം നടന്ന് 48 മണിക്കൂറിനകം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
UPDATE















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Police, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.