Latest News

കവര്‍ച്ചയ്ക്ക് പദ്ധതിയിടുന്നതിനിടെ അധോലോകസംഘം അറസ്റ്റില്‍

മംഗലാപുരം: ഒരു സമ്പന്നകുടുംബത്തെ കൊള്ളയടിക്കാനുള്ള പദ്ധതിക്കിടെ അധോലോക സംഘാംഗങ്ങളായ മൂന്നുപേര്‍ പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു.മുടിപ്പൂവിലെ അബൂബക്കര്‍ സിദ്ദീഖ്(26), കാര്‍ക്കളയിലെ നിധിന്‍ കുമാര്‍(23), ബണ്ട്വാള്‍ സലേത്തൂരിലെ ഗുരുപ്രസന്ന(22) എന്നിവരാണ് പിടിയിലായത്. ഇവര്‍ അധോലോകനായകനായ രവി പൂജാരിയുടെ അനുയായികളാണെന്ന് പോലീസ് പറഞ്ഞു. 

ഒരു മോട്ടോര്‍ ബൈക്ക്, റിവോള്‍വര്‍, വെടിയുണ്ടകള്‍, മൂന്ന് വാള്‍, മുളകുപൊടി എന്നിവയും ഇവരില്‍നിന്ന് പിടിച്ചെടുത്തു. തടുഗോളി ക്രോസില്‍നിന്ന് നാടേക്കല്‍ ക്രോസിലേക്ക് കൊള്ളയ്ക്കുള്ള തയ്യാറെടുപ്പുമായി നീങ്ങുമ്പോഴാണ് മംഗലാപുരം ക്രൈംബ്രാഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ വാലന്‍ൈറന്‍ ഡിസൂസയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടുന്നത്. 

മഞ്ചനാടിയിലെ ഒരു ചായക്കടയില്‍ നാലുപേരും എത്തിയതായി പോലീസിന് വിവരം കിട്ടിയിരുന്നു.
കഴിഞ്ഞദിവസം ഭാരതി ബില്‍ഡേഴ്‌സ് എന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തില്‍ കയറി വെടിവെപ്പു നടത്തിയതും ഇതേ സംഘമാണോയെന്ന് പോലീസ് സംശയിക്കുന്നു. സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളുമായി സാദൃശ്യപരിശോധന നടത്താനാണ് തീരുമാനം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manglore, Arrested, Police, Robbery.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.