Latest News

ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ ബലാത്സംഗം: വീട്ടമ്മയില്‍ നിന്നും കോടതി രഹസ്യ മൊഴിയെടുത്തു

കാഞ്ഞങ്ങാട്: ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ അടച്ചിട്ട മുറിയില്‍ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് കോടതി യുവതിയായ വീട്ടമ്മയില്‍ നിന്ന് രഹസ്യ മൊഴിയെടുത്തു.
ആവിക്കര ടിപ്പ് ടോപ്പ് ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ മാതമംഗലം സ്വദേശിയായ 30 കാരിയെ വയനാട് പടിഞ്ഞാറെ തറ സ്വദേശി മൊയ്തീന്‍ എന്ന മുഹമ്മദ് (62) പീഡിപ്പിച്ച സംഭവത്തിലാണ് പരാതിക്കാരിയില്‍ നിന്നും ഹൊസ്ദുര്‍ഗ് കോടതി രഹസ്യമൊഴിയെടുത്തത്.

കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് മുഹമ്മദ് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. രണ്ടുമാസത്തോളം ജയിലില്‍ കിടന്ന മുഹമ്മദ് വീണ്ടും പുറത്തിറങ്ങി കാസര്‍കോട് ഭാഗത്ത് ചികിത്സ നടത്തി വരികയാണ്.
ഭര്‍ത്താവുമായി ഇടക്കിടെ വഴക്കിടുന്നതിന്റെ കാരണം തിരക്കാനാണ് മാതമംഗലം സ്വദേശിനിയായ യുവതി ഭര്‍ത്താവിനേയും കൂട്ടി ഏഴ് മാസം മുമ്പ് ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ മന്ത്രവാദിയെ കാണാനെത്തിയത്. 

വിവരങ്ങള്‍ കേട്ടശേഷം അടച്ചിട്ട മുറിയില്‍ പൂജയും ക്രിയയും നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന് മൊയ്തീന്‍ ഈ ദമ്പതികളെ അറിയിച്ചു. അടച്ചിട്ട മുറിയില്‍ യുവതിയെ തനിച്ച് ചികിത്സിക്കുന്നതിന് ഭര്‍ത്താവ് ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും മൊയ്തീന്റെ വാക്ചാതുരിയില്‍ ഭര്‍ത്താവ് വഴങ്ങി.
രാവിലെ 10 മണിക്ക് മുറിക്കുള്ളില്‍ തുടങ്ങിയ ചികിത്സ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് അവസാനിച്ചത്. സ്ത്രീക ളെ നഗ്നരാക്കി ചെറുനാരങ്ങയുടെ നീര് ശരീരത്ത് മുഴുവന്‍ പുരട്ടുകയും തീയില്‍ വാട്ടിയെടുത്ത വെറ്റില ഉപയോഗിച്ച് ശരീരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ തടവുന്നതുമാണ് ഇയാളുടെ ചികിത്സാ വിധികളില്‍ പ്രധാനം. ഭര്‍ത്താവുമായി മാനസികമായി അകല്‍ച്ചയിലായിരുന്ന മാതമംഗലം യുവതി അടച്ചിട്ട മുറിയിലെ ചികിത്സക്ക് ശേഷം ഭര്‍ത്താവുമായി അടുത്തു. 

എന്നാല്‍ സംഭവം യുവതി അന്ന് ഭര്‍ത്താവിനോട് പറഞ്ഞില്ല.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം. ആറ് മാസത്തിന് ശേഷമാണ് യുവതി ഭര്‍ത്താവിനോട് സംഭവം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് ദമ്പതികള്‍ ഹോസ്ദുര്‍ഗ് പോലീസിലെത്തി പരാതി നല്‍കുകയും ദുര്‍മന്ത്രവാദിയെ കയ്യോടെ പോലീസ് പൊക്കുകയുമായിരുന്നു.
പോലീസ് മുറിക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ തകിടുകള്‍,ഉറുക്കുകള്‍, കറുത്ത നൂലിന്റെ കെട്ടുകള്‍, ഗര്‍ഭനിരോധ ഉറകള്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു.
ടിപ്പ് ടോപ്പ് ക്വാര്‍ട്ടേഴ്സിലെ താഴത്തെ നിലയിലുള്ള വീട്ടിലായിരുന്നു മൊയ്തീന്റെ താമസവും ചികിത്സയും മറ്റിടപാടുകളും. ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് ബഡ് റൂമുകളാണുള്ളത്. ഇതില്‍ ഒരു ബഡ്റൂമില്‍ വെച്ചാണ് സ്ത്രീകളെ ചികിത്സിക്കുക. ഇതില്‍ ഭാര്യക്കും മക്കള്‍ക്കും പ്രവേശനമില്ല.
ഭാര്യയും മക്കളും വീട്ടിലുള്ളപ്പോള്‍ തന്നെയാണ് മൊയ്തീന്‍ ചികിത്സാ മുറിയില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നത്. എന്നാല്‍ മാനക്കേട് ഓര്‍ത്ത് പല കുടുംബിനികളും ഒച്ചയുണ്ടാക്കുകയൊ സംഭവം പുറത്തുപറയുകയൊ ചെയ്യാറില്ല. ഇത് ചികിത്സയുടെ ഭാഗമാണെന്ന് കരുതുന്ന സ്ത്രീകളുമുണ്ട്. കണ്ണൂര്‍, കാസര്‍കോട് , ദക്ഷിണ കര്‍ണ്ണാടക തുടങ്ങിയ ദൂരദിക്കുകളില്‍ നിന്നുപോലും ചികിത്സയും പ്രശ്‌ന പരിഹാരങ്ങളും തേടി ജനങ്ങളെത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.