കാഞ്ഞങ്ങാട് : വാറണ്ട് കേസിലെ പ്രതിയെ പോലീസ് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഉദുമ മാങ്ങാട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അജ്മല്‍ ഫറാസിന്റെ പരാതിയിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് കോടതി (രണ്ട്) കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.
കഴിഞ്ഞ മാസം പാക്യാരയിലുണ്ടായ വധശ്രമക്കേസിലടക്കം 6 കേസുകളില്‍ മൂന്നിലും വാറണ്ടായി ഒളിവില്‍ കഴിയുകയായിരുന്ന അജ്മല്‍ ഫറാസിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് പ്രതിക്ക് പോലീസിന്റെ മര്‍ദ്ദനമേറ്റതായി പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ആവശ്യപ്രകാരം ഷര്‍ട്ടൂരിക്കാണിക്കുകയും ചെയ്തതിന് ശേഷം കോടതി പരാതി എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൊടുത്ത മൊഴിയില്‍ പത്താംക്ലാസ് വരെ പഠിച്ചിരുന്നു എന്ന് പറഞ്ഞ പ്രതി, തനിക്ക് എഴുതാനറിയില്ലെന്ന് അറിയിക്കുകയും തുടര്‍ന്ന് പ്രതിയെ മാര്‍ച്ച് 26 വരെ റിമാന്റില്‍ വെക്കാനുത്തരവിടുകയും പോലീസിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment