കേളകം വിസ വാഗ്ദാനം ചെയ്ത് 150 ഓളം പേരില്‍ നിന്നായി ലക്ഷകണക്കിന് രൂപ തട്ടിയെടുത്ത വിരുതനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം സ്വദേശി ഷാഫി ഷൗക്കത്ത് (50) ആണ് പിടിയിലായത്. കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ ബിജുവിനെ തട്ടിപ്പിനിരയാക്കിയ കേസിലാണ് അറസ്റ്റ്.
മംഗലാപുരം യേനപ്പായ മെഡിക്കല്‍ കോളേജിന് എതിര്‍വശം അല്‍ഫ ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു ഷാഫി. വിസ തട്ടിപ്പിന് വേണ്ടി മാത്രം ഉണ്ടാക്കിയതാണത്രേ ഈ സ്ഥാപനങ്ങള്‍. കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ ഷാഫി തട്ടിപ്പ് നടത്തിയിട്ടുണ്ട്. മാലി ദ്വീപിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന്റെ പേരിലാണ് ഏറ്റവും അധികം തട്ടിപ്പ് നടന്നത്. ചെങ്ങോം സ്വദേശിയായ ഒരു യുവതിയില്‍ നിന്ന് നേഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് വന്‍ തുക തട്ടിയെടുത്തിരുന്നു. ഈ യുവതിയെ ബെല്‍ത്തങ്ങാടിയിലെ യുവാവാണ് വിവാഹം ചെയ്തത്. ബല്‍ത്തങ്ങാടിയില്‍ എത്തിയ യുവതി ഷാഫിയെ യാദൃശ്ചികമായി കണ്ടു. ഇക്കാര്യം ബന്ധുക്കളോട് പറഞ്ഞു. അവരും നാട്ടുകാരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതോടെ ഷാഫി മുങ്ങുകയായിരുന്നു.
ക്രിസ്ത്യാനിയായ ഇയാള്‍ മതം മാറി ഇസ്ലാംമതം സ്വീകരിക്കുകയായിരുന്നു. ഭാര്യയെന്ന് അവകാശപ്പെട്ട് ഫാത്തിമയെന്ന യുവതിയെ ഇയാള്‍ ട്രാവല്‍ ഓഫീസില്‍ മാനേജരായി നിയമിച്ചിരുന്നു. തട്ടിപ്പിനിരയായവര്‍ ഓഫീസില്‍ വന്ന് ബഹളം സൃഷ്ടിച്ചാല്‍ ഫാത്തിമയെ കൊണ്ട് അവര്‍ക്കെതിരെ പരാതി നല്‍കിപ്പിക്കുക പതിവായിരുന്നു. ഫാത്തിമ ബ്ലൗസൊക്കെ സ്വയം വലിച്ചുകീറിയശേഷം തന്നെ പീഡിപിച്ചുവെന്ന് ആരോപിച്ചാണ് തട്ടിപ്പിനിരയായവര്‍ക്കെതിരം പരാതി നല്‍കാറുള്ളത്. ഷാഫിയെ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്ക് എതിരെ വിസ തട്ടിപ്പ് പരാതി നിലവിലുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Police, Case, Arrested.
No comments:
Post a Comment