ബേക്കല്‍: ശാഖാ മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന ഉണര്‍വ്വ് 2014 പഠനക്യാമ്പ് 25 ന് ബേക്കല്‍ മര്‍ഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കും. ഒരു മണിക്ക് ഒന്നാം വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബിഎം. അബ്ദുല്ലക്കുഞ്ഞി പതാക ഉയര്‍ത്തും.
രണ്ട് മണിക്ക് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഹംസ ശൈഖു അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ എ.ആര്‍. അസീസ് സ്വാഗതം പറയും. അബ്ദുല്‍ സലാം പ്രാര്‍ത്ഥന നടത്തും. കെ.അബ്ദുല്ല ഹാജി, പി.എ.അബൂബക്കര്‍ ഹാജി, തൊട്ടി സാലിഹ് ഹാജി, ഹനീഫ് കുന്നില്‍, എം.യു.അബ്ദുല്‍ റഹ്മാന്‍, ടി.പി.കുഞ്ഞബ്ദുല്ല, എ.പി.ഉമ്മര്‍, ബഷീര്‍ കുന്നില്‍, ഹാരിസ് തൊട്ടി, എം.ബി. ഷാനവാസ്, സലാം മാസ്തിഗുഡ, ബഷീര്‍ ബാപ്പു ഹാജി പ്രസംഗിക്കും.
ന്യൂനപക്ഷവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന പഠന ക്ലാസില്‍ അന്‍സാരി ബേക്കല്‍ അധ്യക്ഷത വഹിക്കും. ഹനീഫ കോട്ടക്കുന്ന് സ്വാഗതം പറയും. സി. മുഹമ്മദ്കുഞ്ഞി കാഞ്ഞങ്ങാട് ക്ലാസെടുക്കും. മുസ്‌ലിം ലീഗ് ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ നടക്കുന്ന ക്ലാസില്‍ അബൂബക്കര്‍ അബ്ബാസ് അധ്യക്ഷത വഹിക്കും. അബ്ദുല്‍ ഖാദര്‍ സ്വാഗതം പറയും. അഡ്വ. ഗസ്സാലി തൃശ്ശൂര്‍ ക്ലാസെടുക്കും.
സംഘടനാ സംഘാടനം പ്രസംഗം ഒരു കല എന്ന വിഷയത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ. ബക്കര്‍ ക്ലാസെടുക്കും. രാത്രി ഒമ്പത് മണിക്ക് പഴയകാല നേതാക്കളെ പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ.ഹമീദ് ഹാജി ആദരിക്കും. സാമ്പത്തിക സഹായം മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി വിതരണം ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment