ആലുവ : അഞ്ചാമത്തെ നിക്കാഹ് മൊഴി ചൊല്ലാന്‍ എത്തിയ 70 കാരനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഭാര്യയെ മര്‍ദിച്ചതിനാണ് പോലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ചിറയിന്‍കീഴ് പുതുവല്‍പ്പറമ്പ് വീട്ടില്‍ അലിയാരുകുഞ്ഞ് (70) ആണ് പോലീസ് കസ്റ്റഡിയിലായത്. ഇയാള്‍ ഇതിന് മുന്‍പ് മൊഴി ചൊല്ലി ഒഴിവാക്കിയ ഭാര്യമാരുടെ കൂട്ടത്തില്‍ ഒരു 15 കാരിയുമുണ്ടായിരുന്നതായി പറയപ്പെടുന്നു.
ആലുവ - കുഞ്ഞുണ്ണിക്കരയില്‍ നിന്നാണ് ഇയാള്‍ അഞ്ചാമത്തെ നിക്കാഹ് നടത്തിയത്. നിര്‍ധന കുടുംബത്തില്‍പ്പെട്ട സ്ത്രീയെ അഞ്ച് വര്‍ഷം മുന്‍പ് വിവാഹം ചെയ്യുകയായിരുന്നു. അവരെ മൊഴിചൊല്ലാത്തതു നടപടികള്‍ക്കായി എത്തിയപ്പോള്‍ അഞ്ചാം ഭാര്യ ഷാജിത (38)യുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഭാര്യ ഇയാള്‍ക്കെതിരെ ആലുവ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ഇയാള്‍ ഒരു ഭാര്യയോടൊപ്പം കഴിയാറില്ല. അക്കൂട്ടത്തില്‍ ഒരു ഭാര്യയില്‍ ഇയാള്‍ക്ക് രണ്ട് മക്കളുണ്ട്. 15 കാരിയായ ഒരു പെണ്‍കുട്ടിയെയും ഇയാള്‍ വിവാഹം ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ഒടുവില്‍ വിവാഹം ചെയ്ത യുവതിയെയും ഒഴിവാക്കി ആറാമത്തെ വിവാഹത്തിനൊരുങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പോലീസ് ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

No comments:
Post a Comment