കൊച്ചി: മലയാളത്തില്‍ ഇന്നവരെ ഒരു മലയാള ചിത്രവും നേടിയിട്ടില്ലത്ത അത്രയും കലക്ഷന്‍ നേടിയ ജിത്തു ജോസഫിന്റെ ദൃശ്യം സിനിമ വിജയകരമായ 100ാംദിനം പിന്നിട്ടു. കഴിഞ്ഞ ഡിസംബര്‍ 19 ന് റിലീസ് ചെയ്ത ചിത്രം മാര്‍ച്ച് 28നാണ് നൂറാംദിവസം പിന്നിട്ടത്.
മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെ 43 കേന്ദ്രങ്ങളിലാണ് ദൃശ്യം നൂറു ദിനം കടന്നത്. മലയാള സിനിമയില്‍ ഒരുപിടി റെക്കോഡുകളാണ് ദൃശ്യം പേരിലാക്കിയത്. 95 ദിവസം കഴിഞ്ഞപ്പോള്‍ 23,500 ഷോകള്‍ ദൃശ്യം പിന്നിട്ടു. നെടുമങ്ങാടും ചാലക്കുടിയും ആലുവയും ഉള്‍പ്പെടെയുള്ള ചെറിയ കേന്ദ്രങ്ങളില്‍ പോലും ചിത്രം വിജയമായിരുന്നു.
തുടക്കത്തില്‍ പതിയെ മുന്നേറിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു. പ്രേക്ഷകരെ അമ്പരപ്പിച്ച ക്ലൈമാക്‌സും മോഹന്‍ലാലിന്റെ അനുപമമായ അഭിനയമികവും സിനിമയുടെ വിജയത്തിന് ആക്കം കൂട്ടി.

No comments:
Post a Comment