മങ്കൊമ്പ്: മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് രാത്രി വീട്ടിലെത്തിയ ക്വട്ടേഷന്‍ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. വീടിന് സമീപത്തെ വയലില്‍ വച്ചായിരുന്നു കൊലപാതകം.
കൈനകരി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് ജയേഷ് ഭവനത്തില്‍ രാജീവിന്റെ മകന്‍ ജയേഷ് (28) ആണ് കൊല്ലപ്പെട്ടത്. കൈനകരി എട്ടാം വാര്‍ഡ് കുന്നുതറ അഭിലാഷ് (30) മറ്റു മൂന്നുപേരും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: രാത്രി 10.30 ഓടെ രാജേഷും സംഘവും ആലക്കാടുള്ള ജയേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. അക്രമിസംഘത്തെക്കണ്ട് ഭയന്നോടിയ ജയേഷിനെ പിന്തുടര്‍ന്ന സംഘം സമീപത്തെ കൊയ്ത്തുകഴിഞ്ഞ പുത്തന്‍തുരം പാടത്തുവച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 19 വെട്ടേറ്റ ജയേഷിനെ പാടത്ത് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നെടുമുടി പോലീസ് ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ വര്‍ഷം അഭിലാഷിനെ കുത്തിപ്പരിക്കേല്പിച്ചതിന് മരിച്ച ജയേഷിന്റെ പേരില്‍ നെടുമുടി സ്റ്റേഷനില്‍ നിലവില്‍ കേസുണ്ട്. ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് കരുതപ്പെടുന്നു.
കൈനകരിയിലാണ് സ്വദേശമെങ്കിലും അഭിലാഷിന്റെ പ്രവര്‍ത്തന മേഖല ആലപ്പുഴയായിരുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്്‌റ്റേഷനില്‍ അഭിലാഷിന്റെ പേരില്‍ നിരവധി അടിപിടി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ജയേഷ് സിപിഎം അനുഭാവിയും അഭിലാഷ് ബിജെപി അനുഭാവിയുമാണെന്നും പറയുന്നു.

No comments:
Post a Comment