Latest News

മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ച 4 പേര്‍ പിടിയില്‍

രാജപുരം: മലഞ്ചരക്ക് വ്യാപാരിയെ മുഖംമൂടി സംഘം അക്രമിച്ച് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനം അപകടത്തില്‍പെട്ടെങ്കിലും കൊല്ലിയിലേക്ക് ഓടി രക്ഷപെട്ട സംഘത്തിലെ നാലുപേരെ നാട്ടുകാരായ ഒരു സംഘം പുലര്‍ച്ചെ വരെ നടത്തിയ തിരച്ചിലില്‍ പിടികൂടി.

ഇവരെ പിന്നീട് രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 8.30ന് പാണത്തൂരിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കട പൂട്ടി വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. മലഞ്ചരക്ക് വ്യാപാരി ജയിംസ് ജേക്കബി (36)നെയാണ് ചാക്ക് കൊണ്ട് മുഖം മറച്ചെത്തിയ ഒരു സംഘം അക്രമിച്ചത്. ജയിംസിന്റെ കൈവശമുണ്ടാായിരുന്ന പണം അടങ്ങിയ ബാഗ് തട്ടിപ്പറിക്കാനായിരുന്നു അക്രമികളുടെ ശ്രമം എന്നാല്‍ ജയിംസ് ചെറുത്തുനിന്നതോടെ കീശയില്‍ ഉണ്ടായിരുന്ന 600രൂപ അക്രമികള്‍ കൈവശപ്പൈടുത്തി. അതിനിടയില്‍ ജയിംസിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി ഇതോടെ അക്രമി സംഘം കാറില്‍ രക്ഷപ്പെട്ടു.. 

നാട്ടുകാര്‍ വാഹനങ്ങളില്‍ അക്രമി സംഘത്തെ പിന്തുടര്‍ന്നു.. അമിത വേഗതയില്‍ ഓടിച്ച കാര്‍
ബന്തടുക്ക പൊയിനാച്ചി റോഡില്‍ കുളുവഞ്ചി നെല്ലിത്താവിയില്‍ അപകടത്തില്‍പെട്ടു. കാറിന്റെ ടയര്‍ പഞ്ചറായി കല്ലില്‍ തട്ടി വലീയ കൊക്കയിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ കാറില്‍ നിന്ന് പരിക്കേറ്റ അക്രമിസംഘം ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുക്കാരും ചേര്‍ന്ന് ഏറെ സമയം തിരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല ഇതേ തുടര്‍ന്ന് പോലീസ് കൊക്കയില്‍ നിന്ന് കാര്‍ പുറത്തെടുത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

പോലീസ് മടങ്ങിയതിന് ശേഷം പ്രദേശവാസികളായ പി.മജീദ്, ജയപാലന്‍, ഷെറീഫ്, നസീര്‍ മുസ്തഫ, എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ഒരു സംഘം പുലര്‍ച്ചെ രണ്ടു മണി വരെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി. തിരച്ചിലില്‍ നെല്ലികുന്ന് സ്വദേശികളായ നാലുപേരെ പിടികൂടി. അബ്ദുള്‍ അനഫ്(18) കെ,നവാസ്(38), ഇഖ്ബാല്‍ (19) മുഹമ്മദ് ജാബിര്‍(19) എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ സ്വദേശിയായ സംഘത്തലവന്‍ രക്ഷപ്പെട്ടു. ഇയാളാണ് പദ്ധതി ആസൂതരണം ചെയ്തതെന്ന് പിടിയിലായവര്‍ പറഞ്ഞു. സംഘത്തലവനെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.