Latest News

തിഹാര്‍ ജയിലില്‍ കുറ്റവാളിയായെത്തുന്നവന്‍ പുറത്തിറങ്ങുന്നത് സത്ഗുണസമ്പന്നനായി

ന്യൂഡല്‍ഹി: ആധുനിക സൗകര്യങ്ങളുളള രാജ്യത്തെ ഏറ്റവും വലിയ ജയിലാണ് ഡല്‍ഹിയിലെ തിഹാര്‍ ജയില്‍. ചെറുകിട മോഷ്ടാക്കള്‍, കൊലപാതക കുറ്റവാളികള്‍, സ്ത്രീധന കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, അഴിമതി കുറ്റവാളികള്‍ തുടങ്ങി എല്ലാവരും ഈ ജയിലിലെ അന്തേവാസികളാണ്. നിരവധി കലാപങ്ങളും ക്രൂരമായ പോലീസ്മുറയുമെല്ലാം ജയിലിനെ വിവാദത്തിലാഴ്ത്താറുണ്ടെങ്കിലും ജയിലില്‍ നടത്തിവരുന്ന തിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസാര്‍ഹമാണ്.

കുറ്റവാളികളെ കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്ന് മോചിപ്പിച്ച് നല്ലൊരു ജീവിതം സമ്മാനിക്കുകയാണ് തിഹാര്‍ ജയിലധികൃതരുടെ ലക്ഷ്യം. 1958 ല്‍ ആരംഭിക്കുമ്പോള്‍ ജയിലില്‍ പത്തു നൂറു കുറ്റവാളികള്‍ മാത്രമെ ഉണ്ടായിരുന്നുളളു. എന്നാല്‍ ഇന്ന്് 400 എക്കര്‍ വിസ്തൃതിയില്‍ പതിനായിരക്കണക്കിന് കുറ്റുവാളികളാണ് തിഹാര്‍ ജയിലിലുളളത്.മികച്ച പുനരധിവാസ സംവിധാനങ്ങളാണ് തിഹാര്‍ ജയിലിനെ വ്യത്യസ്തമാക്കുന്നത്.സാഹചര്യങ്ങള്‍കൊണ്ടോ സമ്മര്‍ദ്ദത്തിനു വഴങ്ങിയോ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്ന കുറ്റവാളികളെ മാനസാന്തരത്തിലൂടെ ജയില്‍ ശിക്ഷയ്ക്കു ശേഷം നല്ലൊരു ജീവിതം നയിക്കാന്‍ പ്രാത്പരാക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് തിഹാറില്‍ നടക്കുന്നത്.

2002 ലാണ് ജയിലില്‍ ഡ്രഗ് ഡീ അഡിക്ഷന്‍ സെന്റര്‍ തുടങ്ങുന്നത്. അന്തേവാസികളെ പ്രാഥമിക പരിശോധനയ്ക്കു വിധേയരാക്കിയശേഷം ചികിത്സ നല്‍കും. ജയില്‍ മോചിതരാകുന്നവര്‍ ലഹരിവസ്തുക്കളുടെ ആകര്‍ഷണത്തില്‍ നിന്നും പൂര്‍ണമായും മോചനം നേടുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഇഗ്നോയുടെയും വിവിധ എന്‍ജിഒകളുടെയും സഹായത്തോടെ വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദ ഡിപ്ലോമ കോഴ്‌സുകളുള്‍ ജയിലിലെ അന്തേവാസികള്‍ക്കായി അധികൃതര്‍ ഒരുക്കുന്നുണ്ട്.

കഴിവും താത്പര്യവുമുളളവര്‍ക്ക് ബിരുദാനന്തര ബിരുദ പഠനത്തിനും അവസരമുണ്ട്. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പഠിപ്പിക്കാനും പരിശീലനിക്കാനുമായി ഗാന്ധിയന്‍ സെന്ററും ജയിലിലുണ്ട്. തിഹാര്‍ ജയലില്‍ വിവിധ വസ്തുക്കളുടെ നിര്‍മാണശാലകൂടിയാണ്. ഫര്‍ണീച്ചെഴ്‌സ്, ഷര്‍ട്ടുകള്‍, കാര്‍പ്പെറ്റ്, ഭക്ഷണവസ്തുക്കള്‍ എന്നിവയെല്ലാം ജയിലിലെ അന്തേവാസികളുടെ ചെറുകിടവ്യവസായത്തിലുള്‍പ്പെടും. കൗണ്‍സിലിങ്ങിലൂടെ അന്തേവാസികളുടെ നിരാശാബോധം ഇല്ലാതാക്കാനും സംവിധാനങ്ങളുണ്ട്. രണ്ടുവര്‍ഷത്തിലധികം ജയില്‍ ശിക്ഷയനുഭവിച്ച അന്തേവാസികള്‍ക്ക് ജയിലിനു പുറത്തുപോയി ജോലിചെയ്യാനുളള അനുവാദവുമുണ്ട്. തുറന്ന ജയിലിലെ അന്തേവാസികള്‍ക്കുമാത്രമാണീ ഇളവ്.

തീര്‍ന്നില്ല, ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതിനു മുന്‍പ് മുന്നോട്ടുളള ജീവിതം സുരക്ഷിതമാക്കാന്‍ ജോബ് പ്ലേയ്‌സ്‌മെന്റ് സംവിധാനവും ജയിലിലുണ്ട്. തുടക്കത്തില്‍ 7000 മുതല്‍ 250000 വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന ജോലികള്‍ അന്തേവാസികള്‍ക്ക് ലഭിക്കാറുണ്ടെന്നും ജയില്‍ അധികൃതര്‍ പറയുന്നു. ചുരുക്കി പറഞ്ഞാല്‍ തിഹാര്‍ ജയിലില്‍ കഴിയേണ്ടി വന്നാല്‍ കുറ്റവാളികളുടെ തലവര മാറും.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Jayil, Theehar.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.