ബോവിക്കാനം: വിവേകാനന്ദ കോളേജിലെ വിദ്യാര്‍ത്ഥിനി കാട്ടിപ്പള്ളം സ്വദേശിനി റസീന (20) യുടെ ദുരൂഹമരണത്തില്‍ അന്വേഷണം ശക്തമാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. നാട്ടുകാരും ബന്ധുക്കളും യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. റസീനയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് നിസാര വകുപ്പുകള്‍ ചേര്‍ത്താണ് കോടതിയില്‍ ഹാജരാക്കിയത്.
വിശദമായ ചോദ്യം ചെയ്യലില്‍ നിന്ന് പ്രതിയെ ഒഴിവാക്കിയത് സംശയത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. അറസ്റ്റിലായ ബി.എസ്.എഫ് ജവാന്‍ പള്ളിക്കര കോട്ടക്കുന്ന് ബിലാല്‍ നഗറിലെ സുനില്‍ ചന്ദ്രന്‍ എന്ന സുര്‍ജി (22)ക്ക് മജിസ്ട്രേട്ട് ഞായറാഴ്ച ജാമ്യം അനുവദിച്ചിരുന്നു.ആത്മഹത്യാപ്രേരണാകുറ്റമാണ് സുനില്‍ചന്ദ്രനെതിരെ ആരോപിച്ചിരുന്നത്.
ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരികളായി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ., കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം പ്രദീപ്, മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി. ഭവാനി, മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. മാധവന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെന്പര്‍ എം. കുഞ്ഞന്പു നന്പ്യാര്‍, എ.ബി ഷാഫി, ബഡുവന്‍ കുഞ്ഞി ചാല്‍ക്കര എന്നിവരെയും ചെയര്‍മാനായി കെ.ബി. മുഹമ്മദ് കുഞ്ഞിയെയും, കണ്‍വീനറായി ഖാലിദ് ബെള്ളിപ്പാടിയേയും തിരഞ്ഞെടുത്തു. കെ.ബി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.



No comments:
Post a Comment