ന്യൂഡല്‍ഹി : ഇന്ത്യന്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ തഹ്‌സില്‍ അഖ്തര്‍ എന്ന മോനുവിനെ ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റുചെയ്തു.
കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നിന്നും അറസ്റ്റിലായ പാക് ഭീകരവാദി സിയ ഉള്‍ റഹ്മാന്‍ എന്ന വഖാഫിനൊപ്പം മോനുവും മൂന്നാറില്‍ ഒളിച്ചു താമസിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വഖാഫിന്റെ രണ്ട് കൂട്ടാളികളെയും ചൊവ്വാഴ്ച പോലീസ് അറസ്റ്റുചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കളായ യാസിന്‍ ഭട്കലിനെയും അസദുള്ള അഖ്തറിനെയും ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.
ഇന്ത്യന്‍ മുജാഹിദ്ദീന്റെ രാജസ്ഥാന്‍ഘടകം ആസൂത്രണംചെയ്യുന്ന വന്‍ ഭീകരാക്രമണത്തിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ് താന്‍ വന്നതെന്ന് വഖാസ് ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്റെ തലവനെ തന്നെ പോലീസ് വലയിലാക്കിയത്.
ബോധ് ഗയ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തഹ്‌സീല്‍ അഖ്തറിനെ തിരഞ്ഞ ദേശീയ അന്വേഷണ ഏജന്‍സി ഇയാള്‍ക്കായി 10 ലക്ഷം രൂപ വരെ ഇനാം പ്രഖ്യാപിച്ചിരുന്നു. സ്‌ഫോടനത്തിനുശേഷം ഇയാള്‍ നേപ്പാളിലേക്ക് രക്ഷപ്പെട്ടതായി എന്‍.ഐ.എക്ക് വിവരം ലഭിച്ചിരുന്നു.

No comments:
Post a Comment