ചെന്നൈ: സേവനങ്ങള്‍ നല്‍കുന്നതില്‍ വിട്ടുവീഴ്ച വരുത്തിയതിന് പ്രശസ്ത സ്ക്വാഷ് താരവും തിരുവല്ല സ്വദേശിയുമായ ദീപിക പള്ളിക്കലിന് ആക്‌സിസ് ബാങ്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി.
ബാങ്കിനെതിരേ ദീപിക നല്‍കിയ പരാതിയില്‍ അനുകൂലമായി വിധിച്ച ചെന്നൈയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാവും അയ്യായിരം രൂപ കോടതി ചെലവും നല്‍കാനാണ് വിധിച്ചിരിക്കുന്നത്.
2011ല്‍ നെതര്‍ലെന്‍ഡിലെ റൊട്ടര്‍ഡാമില്‍ കാത്തെ പസഫിക് സ്ക്വാഷ് ഓപ്പണില്‍ പങ്കെടുക്കുന്നതിനെത്തിയ ദീപിക ഹോട്ടല്‍ ബില്ലടയ്ക്കാന്‍ ആക്‌സിസ് ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡുപയോഗിച്ചപ്പോള്‍ ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആവശ്യത്തിന് ഫണ്ടുണ്ടായിരുന്നിട്ടും എന്താണ് സംഭവിച്ചതെന്നറിയാന്‍ ബാങ്ക് അധികൃതരുമായി ചെന്നൈയിലുണ്ടായിരുന്ന ദീപികയുടെ അമ്മ സൂസന്‍ ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ ദീപിക പുറത്താവുകയും ചെയ്തിരുന്നു. വിദേശ രാജ്യത്തുവച്ച് അനുഭവിക്കേണ്ടി വന്ന മാനസിക വ്യഥ കളിയെ ബാധിച്ചതായി ചൂണ്ടിക്കാട്ടിയാണ് ദീപിക പരാതി നല്‍കിയത്. പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ദീപിക ചെന്നൈയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കിയത്. എന്നാല്‍ സാങ്കേതിക പിഴവാണ് ദീപികയുടെ കാര്യത്തിലുണ്ടായതെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.
ഇത്രയും നിസാരമായ അസ്വാസ്ഥ്യം പോലും നേരിടാന്‍ കഴിയാത്തത് ലോക ചാമ്പ്യന്മാരുടെ മനഃശക്തി ദീപികയ്ക്കില്ലെന്നതിന് ഉദാഹരണമാണെന്നും കേസിന്റെ വാദത്തിനിടയില്‍ ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നു. ഇതോടെ കേസുമായി ശക്തമായി മുന്നോട്ടു പോകാന്‍ ദീപിക തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പിഴവു പറ്റിയതില്‍ ബാങ്ക് ഖേദം പ്രടിപ്പിച്ചെങ്കിലും ദീപിക പിന്മാറിയില്ല. ഒടുവില്‍ അനുകൂലമായ വിധി സമ്പാദിക്കുകയായിരുന്നു.
ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിജയമാണിതെന്നായിരുന്നു ദീപികയുടെ പ്രതികരണം. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ഈ വിധി സഹായിക്കും. ശരിയായ സേവനം കിട്ടാതെ വരുന്നവര്‍ക്ക് നിതിക്കു വേണ്ടി പോരാടുന്നതിന് പ്രേരണ നല്‍കുന്ന വിധിയാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദീപികയ്ക്ക് അടുത്തിടെ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. സ്ക്വാഷ് റാങ്കിങ്ങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ പതിനൊന്നാം സ്ഥാനത്തുമാണ്. ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തികുമൊത്തുള്ള ദീപികയുടെ വിവാഹനിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു.

No comments:
Post a Comment