തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍വെ ജീവനക്കാരിയെ പാന്‍ട്രി ജീവനക്കാരന്‍ പീഡിപ്പിച്ചു. ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശി സന്തോഷാണ് (28) അറസ്റ്റിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. റെയില്‍വെയിലെ ക്ലീനിംഗ് ജീവനക്കാരിയായ തിരുപുറം സ്വദേശിനിയായ അമ്പതുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ശബരി എക്‌സ്പ്രസില്‍ ക്ലീനിംഗ് നടക്കുന്നതിനിടെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.

ബലപ്രയോഗത്തിനിടെ ജീവനക്കാരിയുടെ ദേഹമാസകലം മുറിവേറ്റു. വസ്ത്രങ്ങള്‍ കീറിപ്പറിച്ചായിരുന്നു ബലാല്‍ക്കാരം. ഒടുവില്‍ ഇവരുടെ നിലവിളി കേട്ട് ആള്‍ക്കാരെത്തിയപ്പോള്‍ സന്തോഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റെയില്‍വെ പൊലീസ് പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. പീഡനത്തിന് വിധേയയായ ജീവനക്കാരി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സ തേടി.

No comments:
Post a Comment