ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചില്ല. എന്നാല്‍ ശനിയാഴ്ചതന്നെ മഅദനിയെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
ഉപാധികളോടെയെങ്കിലും ജാമ്യം നല്‍കി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലോ ലേക്ക് ഷോര്‍ ആസ്പത്രിയിലോ സ്വന്തം ചെലവില്‍ ചികില്‍സ തേടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി വ്യാഴാഴ്ച സത്യവാങ്മൂലം നല്‍കിയിരുന്നു. അതേസമയം, മഅദനിക്ക് ഗുരുതരായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നു വ്യക്തമാക്കി കര്‍ണാടകവും സത്യവാങ്മൂലം നല്‍കി. ജാമ്യംനേടാന്‍ തെറ്റായ മെഡിക്കല്‍ രേഖകളാണ് മഅദനി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നതെന്നാണ് കര്‍ണാടകയുടെ ആരോപണം. നാലുതവണ താന്‍ ചികിത്സയ്ക്കു വഴങ്ങിയില്ലെന്ന കര്‍ണാടകസര്‍ക്കാറിന്റെ വാദം ഖണ്ഡിച്ചാണ് അഡ്വ: ഹാരീസ് ബീരാന്‍ മുഖേന മഅദനി മറുപടി സത്യവാങ് മൂലം നല്‍കിയത്.
സുപ്രീംകോടതിവിധിപ്രകാരം, തന്നെ ഈ മാസം 15ന് ബാംഗ്ലൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അത് പ്രഹസനമായിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 15ന് ആസ്പത്രിയില്‍ എത്തിയപ്പോള്‍ത്തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അവധിയിലായിരുന്നു. അതിനാല്‍ രണ്ടുമണിക്കൂര്‍ പുറത്ത് കാത്തുനിന്നു. തുടര്‍ന്ന് മറ്റു ഡോക്ടര്‍മാരാണ് പരിശോധന നടത്തിയത്. ആരോഗ്യം വീണ്ടെടുത്താല്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിനുള്ള ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ആരോഗ്യനില മോശമാണെന്നതിന്റെ തെളിവാണെന്ന് മഅദനി ചൂണ്ടിക്കാട്ടിയിരുന്നു.

No comments:
Post a Comment