Latest News

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെര്‍ക്കള: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

എടനീര്‍ സ്വാമീജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും ചെര്‍ക്കള ബേര്‍ക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ പരേതനായ രാജേന്ദ്രന്‍-പുഷ്പ ദമ്പതികളുടെ മകള്‍ കെ. അശ്വതിയെയാണ് (16) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 7.30 മണിയോടെ വൈദ്യുതി നിലച്ച സമയത്താണ് അശ്വതിയെ കാണാതായത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ചെര്‍ക്കള പുലികുണ്ട് സ്വദേ
ശികളാണ് ഇവര്‍. പരീക്ഷയ്ക്ക് നന്നായി പഠിക്കാന്‍ മാതാവ് ആവശ്യപ്പെട്ടിരുന്നു.

മൃതദേഹം വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Obituary, Well, Dead-body, Police, Hospital.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.