ലണ്ടന്‍: റഷ്യയും യുക്രെനും തമ്മില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ബ്രട്ടീഷ് ബ്യൂട്ടീഷ്യന്‍ ജെമ വൊറാല്‍ ആരോ പറഞ്ഞു കേട്ടു. ഒരു സാമൂഹിക ജീവിയെന്ന നിലയില്‍ പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയേണ്ടെ,
ഇല്ലെങ്കില്‍ മറ്റുളളവര്‍ എന്തു വിചാരിക്കും! ജെമ ട്വിറ്ററിലൂടെ തന്റെ അഭിപ്രായം ലോകത്തെ അറിയിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തന്റെ അഭിപ്രായം ഇത്ര പുകിലാവുമെന്ന് ഈ സുന്ദരി ഒരിക്കലും കരുതിയില്ല.
എന്താണ് ജെമ ട്വീറ്റ് ചെയ്തതെന്നറിയേണ്ടെ, "ബരാക്കോ ബാര്‍നെര്‍ നമ്മുടെ പ്രസിഡന്റാണെങ്കില്‍, പിന്നെന്തിനാ റഷ്യയുടെ വിഷയത്തില്‍ ഇടപെടുന്നത്, പേടിയാവുന്നു". കാര്യം മനസിലായില്ലെ! അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പേര് ജെമ 'ബരാക്കോ ബാര്‍നെര്‍' എന്ന് തെറ്റി എഴുതിയതാണ്. പോരത്തതിന് ഒബാമ ബ്രിട്ടന്റെ പ്രസിഡന്റാണെന്നും! പോരെ പൂരം...ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ജെമ ലോകപ്രശസ്തയായി. ജെമയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു.
തന്റെ തെറ്റ് മനസിലാക്കിയ ഉടന്‍ ജെമ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ജെമയുടെ മണ്ടന്‍ ട്വീറ്റ് ഓസ്‌ട്രേലിയ, ബെല്‍ഗാം തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലേയും ചാനലുകള്‍ വാര്‍ത്തയാക്കി. ജെമയെ ചില ചാനലുള്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു! ട്വിറ്ററിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ജെമയ്‌ക്കെതിരെ കടുത്ത ഭാഷയിലുളള പ്രതികരണങ്ങളാണ് ഇപ്പോഴും പ്രചരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Twit, World.

No comments:
Post a Comment