Latest News

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയായി കാസര്‍കോട്ട് സിദ്ദീഖ്

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അവസാനരൂപമായി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച പട്ടികയില്‍ സിറ്റിറ്റങ് എം.പി.മാരായ പി.ടി. തോമസ്, എന്‍.പീതാംബരക്കുറുപ്പ് എന്നിവര്‍ക്ക് സ്ഥാനമില്ല. സ്ഥാനാര്‍ഥിത്വം സംശയത്തിലായിരുന്ന ആന്റോ ആന്റണി, എം.ഐ.ഷാനവാസ് എന്നിവര്‍ക്ക് വീണ്ടും ടിക്കറ്റ് നല്‍കി. 

ഇടുക്കിയില്‍ പി.ടി.തോമസിന് പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.സിദ്ധിഖാണ് പട്ടികയില്‍ ഇടം നേടിയ മറ്റൊരു പുതുമുഖം. കാസര്‍ക്കോട്ടാണ് സിദ്ധിഖ് മത്സരിക്കുക. ലിസ്റ്റില്‍ രണ്ട് വനിതകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങലില്‍ മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയും സംവരണ മണ്ഡലമായ ആലത്തൂരില്‍ മത്സരിക്കുന്ന കെ.എ. ഷീബയുമാണ് മത്സരരംഗത്തുള്ള രണ്ട് വനിതകള്‍ .

പി.സി. ചാക്കോ പ്രതിനിധീകരിച്ച തൃശൂരിന്റെ കാര്യത്തില്‍ തീരുമാനമായില്ല. മണ്ഡലം മാറണമെന്ന ചാക്കോയുടെ ആവശ്യം അംഗീകരിച്ചില്ല. ചാക്കോ മത്സരിച്ചില്ലെങ്കില്‍ തൃശൂരില്‍ ഏതെങ്കിലും പുതുമുഖത്തെ പരീക്ഷിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ , രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച ലിസ്റ്റ് അനുസരിച്ച് കാസര്‍ക്കോട്ട് ടി.സിദ്ധിഖ്, കണ്ണൂരില്‍ കെ.സുധാകരന്‍ , വയനാട്ടില്‍ എം.ഐ. ഷാനവാസ്, വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കോഴിക്കോട്ട് എം.കെ.രാഘവന്‍ , ചാലക്കുടിയില്‍ കെ.പി.ധനപാലന്‍, എറണാകുളത്ത് കെ.വി.തോമസ്, ആലത്തൂരില്‍ കെ. എ.ഷീബ, ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ , പത്തനംതിട്ടയില്‍ ആന്റോ ആന്റണി, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ആറ്റിങ്ങലില്‍ ബിന്ദു കൃഷ്ണ, തിരുവനന്തപുരത്ത് ശശി തരൂര്‍ എന്നിവര്‍ മത്സരിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.