15 ദിവസം മുമ്പ് സന്ദര്‍ശകവിസയിലത്തെിയ ഉമ്മയും സഹോദരനും കുടുംബവും തിരിച്ചുപോകാനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഉടനെയാണ് അംജദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഡോക്ടര്‍ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഭാര്യ റാഷിനയും മക്കളും അടുത്തുണ്ടായിരുന്നു. മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉമ്മയെയും സഹോദരനെയും വിമാനത്താവളത്തില്‍നിന്ന് തിരിച്ചുവിളിച്ചു.
ഫാസ്റ്റ്ട്രാക്ക് ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെയും ഹബീബി പെര്‍ഫ്യൂമുകളുടെയും നിര്‍മാതാക്കളായ മസാക്കി ഈസ്റ്റേണ്‍ ജനറല്‍ ട്രേഡിങ് കമ്പനിയുടെ ഡയറക്ടറായിരുന്ന അംജദ് അലി 2011ലാണ് ദുബൈയിലത്തെിയത്.
ബി.ടെക് ബിരുദത്തിനുശേഷം ലിവര്‍പൂള്‍ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ പൂര്‍ത്തിയാക്കിയാണ് പിതാവിന്‍െറ ബിസിനസിലേക്ക് കടന്നത്. കേരളത്തില്‍ ആയിഷ ഗ്രൂപ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ കൂടിയായിരുന്നു അംജദ് അലി. പെരിന്തല്‍മണ്ണക്കു സമീപം പനങ്ങാങ്ങര സ്വദേശിയാണ്. ദുബൈ റാഷിദ് ആശുപത്രിയില്‍നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.
റസിയയാണ് മാതാവ്. മക്കള്‍: സിദാന്‍ അലി (എട്ട്), ജന്ന അലി (മൂന്ന്). സഹോദരങ്ങള്‍: മുഹമ്മദ് ആരിഫ്, ഡോ. അമീന അലി. മുസ്ലിംലീഗ് അനുകൂല പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ യു.എ.ഇ കേന്ദ്ര കൗണ്‍സില്‍ അംഗവും ദുബൈ-മങ്കട മണ്ഡലം പ്രസിഡന്‍റുമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Minister, Manhalam kuzhi Ali, Son, Amjad Ali, Obituary.

No comments:
Post a Comment