Latest News

തലൈവനിലെ നായികയ്ക്ക് പൃഥ്വീരാജിനെ കുറിച്ച് പറയാന്‍ നൂറുനാവ്

വസന്തബാലന്റെ പുതിയ ചിത്രമായ കാവിയന്‍ തലൈവനിലെ നായികയ്ക്ക് പൃഥ്വീരാജിനെ കുറിച്ച് പറയാന്‍ നൂറുനാവ്. പൃഥ്വീരാജും സിദ്ധാര്‍ത്ഥും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ വേദികയാണ് നായിക. 

പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ എത്ര പറഞ്ഞിട്ടും മതിവരുന്നില്ല വേദികയ്ക്ക്. പുതിയ നായകനെക്കുറിച്ച് പറയുമ്പോഴും ഇതു തന്നെ അവസ്ഥ. പൃഥ്വീയെപ്പോലെ വിവേകിയായ നടന്‍മാരെ വളരെ അപൂര്‍വ്വമായെ കാണാന്‍ കഴിയൂവെന്ന് നടി. 

ഒത്തിരി കാര്യങ്ങളില്‍ അറിവുള്ള വ്യക്തിയാണ് പൃഥ്വീ. അദ്ധേഹത്തിന് സംവിധായകന്റെ കാഴ്ചപ്പാടും ഉണ്ട്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാളത്തില്‍ ദിലീപിന്റെ നായികയായി ശൃംഖാരവേലനിലൂടെ അരങ്ങേറ്റം കുറിച്ചു. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി തിരക്കഥകള്‍ കേള്‍ക്കുന്നതിന്റെ തിരക്കിലാണ് വേദികയിപ്പോള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vedika, Prithviraj, Actress, Actor.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.