Latest News

ശ്വേത മേനോനെ വെല്ലുന്ന പ്രകടനവുമായി പ്രസവരംഗം തത്സമയം ചിത്രീകരിച്ച 35 കാരി സിംപ്‌സണ്‍!

ലണ്ടന്‍: ബ്ലസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിമയ്ക്കുവേണ്ടി ശ്വേത മേനോന്റെ പ്രസവരംഗം തത്സമയം ചിത്രീകരിച്ചത് വന്‍ വിവാദമായിരുന്നു. 

സംസ്കാരശൂന്യമായ നടപടിയാണതെന്നും ചിത്രം നിരോധിക്കണമെന്നുമെല്ലാം ആവശ്യങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചിരുന്ന ദൃശ്യങ്ങളൊന്നും ഇല്ലായിരുന്നതിനാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ആരോപണങ്ങളെല്ലാം കെട്ടടങ്ങുകയും ചെയ്തു. അന്നു നിരാശരായവര്‍ക്കൊരു സന്തോഷ വാര്‍ത്ത.

ശ്വേത മേനോനെയും സംവിധായകന്‍ ബ്ലസിയെയും വെല്ലുന്ന പ്രകടനവുമായി 35കാരി സോയി സിംപസണും ചാനല്‍ ഫോറും രംഗത്ത്. യുകെയിലെ പ്രമുഖ ചാനലായ 'ചാനല്‍ ഫോറി'ന്റെ 'വണ്‍ ബോണ്‍ എവരി മിനിറ്റ്' എന്ന പ്രോഗ്രോമിനു വേണ്ടി സിംപ്‌സണ്‍ന്റെ പ്രസവരംഗം തത്സമയം ചിത്രീകരിച്ചത്രെ! പ്രോഗ്രാമിന്റെ ടീസര്‍ മാത്രമെ പുറത്തു വന്നിട്ടുളളു. 15 മിനിറ്റ് നീളുന്ന പ്രസവരംഗം അടുത്ത എപ്പിസോഡില്‍ പ്രക്ഷേപണം ചെയ്യുമെന്നാണ് ചാനല്‍ ഫോര്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഏഴു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് തനിക്കൊരു കുഞ്ഞു ജനിക്കുന്നത്. ഒരു പക്ഷെ ഇനിയൊരു കുഞ്ഞ് തനിക്ക് ഉണ്ടായില്ലെന്നും വരാം. ഈ സാഹചര്യത്തില്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് തത്സമയം ചിത്രീകരിക്കുന്നത് എന്തുകൊണ്ടും സന്തോഷം നല്‍ക്കുന്നതാണെന്നും സിംപ്‌സണ്‍ പറയുന്നു. തന്നെ സ്കാന്‍ ചെയ്യാന്‍ കൊണ്ടു പോകുമ്പോഴും രക്ത പരിശോധനയ്ക്കു കൊണ്ടുപോകുമ്പോഴുമെല്ലാം ഡോക്യുമെന്ററി ടീം ക്യാമറയും അനുബന്ധ വസ്തുക്കളുമായി ഒപ്പമുണ്ടായിരുന്നു. സ്വന്തം ബന്ധുക്കളെപ്പോലെയാണ് ഫിലിം മേക്കേഴ്‌സ് പെരുമാറിയതെന്നും സിംപ്‌സണ്‍ പറയുന്നു.

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് 28-ാം വയസിലാണ് സോയി സിംപ്‌സണ്‍ ആന്റോണി കോക്കിനെ ജീവിത പങ്കാളിയായി സ്വീകരിക്കുന്നത്. കുട്ടികളുണ്ടാകാതെ വിഷമിച്ചിരുന്ന ദമ്പതികള്‍ക്ക് എറെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.