Latest News

സരിത എസ് നായരെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി എംഎല്‍എ

കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായരെ ഇന്നേവരെ നേരില്‍ കണ്ടിട്ടില്ലെന്ന് എപി അബ്ദുള്ളക്കുട്ടി എംഎല്‍എ. അബ്ദുള്ളക്കുട്ടി തന്നെ നിരന്തരം ശല്യം ചെയ്‌തെന്ന സരിതയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍വെച്ചും തിരുവനന്തപുരത്തുവെച്ചും അബ്ദുള്ളക്കുട്ടിയെ കണ്ടെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അക്കാര്യം തെറ്റാണെന്നും ഇന്നേവരെ നേരില്‍ കണ്ടിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

അതേസമയം സരിതയ്‌ക്കെതിരെ നിയമനടപടിക്ക് താത്പര്യമില്ലെന്ന് അബ്ദുള്ളക്കുട്ടി സൂചന നല്‍കി. തട്ടിപ്പുകേസിലെ പ്രതിയായ ഒരാള്‍ വിളിച്ചുപറയുന്നതിനെതിരേ തന്നെ പോലുള്ള ഒരാള്‍ നിയമനടപടി സ്വീകരിക്കുന്നതു ജനപ്രതിനിധിക്കു യോജിച്ചതല്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

അബ്ദുള്ളക്കുട്ടി എംഎല്‍എ. നിരന്തരം തന്നെ ഫോണില്‍ വിളിക്കുകയും തിരുവനന്തപുരത്തെ ഹോട്ടലിലേക്കു ക്ഷണിക്കുകയും ചെയ്തുവെന്നാണ് സരിത ആരോപിച്ചത്. പോലീസ് കസ്റ്റഡിയിലിരിക്കേ, തന്റെ പേരു വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി എസ്എംഎസ് അയച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു. തന്നെ ഉപദ്രവിച്ചവരൊക്കെ കുറച്ചുനാള്‍ ഉറക്കം കളയട്ടെയെന്നും ഇതു തന്റെ പ്രതികാരമാണെന്നും സരിത മുന്നറിയിപ്പ് നല്‍കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar Case, Saritha, Abdullakutty, MLA.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.