സാംസങിന്റെ ഗാലക്‌സി നിരയിലെ ഏറ്റവും പുതിയ അംഗമായ ഗാലക്‌സി എസ് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു. 51,000 മുതല്‍ 53,000 രൂപ വരെയാണ് ഇന്ത്യയില്‍ വില.
മാര്‍ച്ച് 29 മുതല്‍ ഗാലക്‌സി എസ് 5 ( Samsung Galaxy S5 ) ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ബുക്കുചെയ്യാം. ഇന്ത്യയുള്‍പ്പടെ 150 ഓളം രാജ്യങ്ങളില്‍ ഏപ്രില്‍ 11 ന് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. കറുപ്പ്, വെളുപ്പ്, നീല, സ്വര്‍ണ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗാലക്‌സി എസ് 5 നൊപ്പം സാംസങിന്റെ പുതിയ സ്മാര്‍ട്ട്‌വാച്ചുകളും അവതരിപ്പിക്കപ്പെട്ടു. ഗാലക്‌സി ഗിയര്‍ 2 ( Galaxy Gear 2 - വില 21,000 രൂപ), ഗാലക്‌സി ഗിയര്‍ 2 നിയോ ( Galaxy Gear 2 Neo - 15,900 രൂപ), ഗാലക്‌സി ഗിയര്‍ ഫിറ്റ് ( Galaxy Gear Fit -15,900 രൂപ) എന്നിവയാണ് അവതരിപ്പിക്കപ്പെട്ടത്.
സാംസങിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണാണ് ഗാലക്‌സി എസ് 5. ബാഴ്‌സലോണയില്‍ ഫിബ്രവരി അവസാനം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ആദ്യമായി അവതരിപ്പിച്ച ഈ ഫോണ്‍ , ഒരു മാസമാകുമ്പോഴേക്കും ഇന്ത്യയിലും അവതരിപ്പിക്കാന്‍ സാംസങിനായി.
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച പോലെ വിരലടയാളപ്പൂട്ടുള്ള ( fingerprint sensor ) ഉള്ള 5.1 ഇഞ്ച് ഫോണ്‍ തന്നെയാണ് ഗാലക്‌സി എസ് 5 എങ്കിലും, മുമ്പ് പ്രഖ്യാപിച്ച ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 801 പ്രൊസസറിന് പകരം ഇക്‌സിനോസ് ഒക്ടോ-കോര്‍ പ്രൊസസറാണ് ഇന്ത്യയില്‍ അവതരിപ്പിച്ച ഫോണിലുള്ളത്.
5.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയുള്ള ഫോണിന്റെ ഹോംബട്ടനിലാണ് വിരലടയാളപ്പൂട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16 മെഗാപിക്‌സല്‍ ക്യാമറ ഉള്‍പ്പടെയുള്ള സ്‌പെസിഫിക്കേഷനുകള്‍ മുമ്പ് പ്രഖ്യാപിക്കപ്പെട്ടവ തന്നെ.

No comments:
Post a Comment