നെടുമ്പാശ്ശേരി: ചോക്ലേറ്റ് പൗഡര്‍ രൂപത്തില്‍ കടത്തിക്കൊണ്ടുവന്ന 640 ഗ്രാം സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ 2.15 ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി അബ്ദുള്‍ നാസറി (29) ന്റെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 19.19 ലക്ഷം രൂപ വിലവരും.
സ്വര്‍ണ ബിസ്‌കറ്റ് പൊടിച്ച ശേഷം ചോക്ലേറ്റിന്റെ കളര്‍ ചേര്‍ത്തിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ ചോക്ലേറ്റ് പൗഡര്‍ ആണെന്നേ തോന്നൂ. യഥാര്‍ത്ഥ ചോക്ലേറ്റ് പൊടിനിറയ്ക്കുന്ന 5 പായ്ക്കറ്റുകളിലായാണ് സ്വര്‍ണപ്പൊടി നിറച്ചിരുന്നത്. ഫാക്ടറിയില്‍ സീല്‍ ചെയ്ത രീതിയിലായിരുന്നു പായ്ക്കറ്റുകള്‍. പായ്ക്കറ്റുകള്‍ക്ക് ചോക്ലേറ്റിന്റെ മണവും ഉണ്ടായിരുന്നു. 24 കാരറ്റ് സ്വര്‍ണമാണ് പായ്ക്കറ്റില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്നിരിക്കുന്നത്. പരിശോധന കൂടാതെ ഗ്രീന്‍ ചാനല്‍ വഴി കടന്നുപോകാന്‍ ശ്രമിച്ച യാത്രക്കാരനെ സംശയം തോന്നി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി ചോദ്യം ചെയ്യുകയും ബാഗേജ് തുറന്നുപരിശോധിക്കുകയും ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്തിന്റെ പുതിയ തട്ടിപ്പ് പുറത്തായത്.
കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സ്വര്‍ണക്കടത്ത് പിടികൂടുന്നത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നതെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എ.എസ്. നവാസ്, അസിസ്റ്റന്റ് കമ്മീഷണര്‍ സഞ്ജയ്കുമാര്‍, സൂപ്രണ്ടുമാരായ ജി. അജിത്ത് കൃഷ്ണന്‍, കെ.എസ്. ബിജുമോന്‍, ആര്‍. ഷൈജു, കെ.എക്‌സ്. ലാല്‍ഫി ജോസഫ്, രാജേഷ്‌കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ അഞ്ജന മേനോന്‍, ജിമ്മി മാത്യു, സുനില്‍കുമാര്‍, വിശാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold Case, Airport, Arrested.
No comments:
Post a Comment