രാജസ്ഥാന്‍: [www.malabarflash.com] ശ്രീഗംഗാനഗര്‍ ജില്ലയില്‍ 13 കാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു തീകൊളുത്തി. മൂന്നംഗ സംഘമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ശരീരത്തിന്റെ 75 ശതമാനവും പൊള്ളലേറ്റ നിലയില്‍ പെണ്‍കുട്ടിയെ ബികാനെറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി വീടിനുള്ളില്‍ കടന്നുകയറിയ വിക്കി, സോനു, വിജയ് എന്നിവര്‍ ചേര്‍ന്ന് വീടിന്റെ ടെറസില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നും പിറ്റേന്ന് രാവിലെ തീകൊളുത്തുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവസമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ വിക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment