ഉദുമ: തണല്‍ ചാരിററബിള്‍ ട്രസ്റ്റ് എരോലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 16 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉദുമ എരോല്‍ പാലസില്‍ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മംഗലാപുരം ഏനപ്പോയ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ബങ്കണ ഹസ്സന്‍ ഹാജി അധ്യക്ഷത വഹിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
മംഗലാപുരം ഏനപ്പോയ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ബങ്കണ ഹസ്സന്‍ ഹാജി അധ്യക്ഷത വഹിക്കും.
അഡ്വ. എം.സി. ജോസ്, കെ.എ മുഹമ്മദാലി, ബി. നാരായണന്‍, ഹമീദ് മാങ്ങാട്, ഡോ. മുഹമ്മദ് പുത്തിഗെ, സി.എച്ച് മുഹമ്മദ് ഇഞ്ചിനീയര്‍, ഡോ. നാസിഹ് അഹമ്മദ്, അബ്ദുല്‍ഖാദര്‍ ഹാജി മുല്ലച്ചേരി, കാപ്പില്‍ കെ.ബി.എം ഷെരീഫ്, പി. മുഹമ്മദ് കുഞ്ഞി ഹാജി എരോല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ജനറല്‍ മെഡിസിന്‍, സര്‍ജറി, ശ്വാസകോശ രോഗം, ഗൈനക്കോളജി, എല്ല് രോഗം, ഫിസിയോ തെറാപ്പി, ഇ.എന്‍.ടി, ചര്‍മ്മരോഗം, ശിശുരോഗം, നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിലായി മംഗലാപുരത്തെ പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭിക്കും. കൂടാതെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി തുടര്‍ ചികിത്സാ സൗകര്യവും ലഭിക്കുന്നതാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:
Post a Comment