ദുബായ്: ജനുവരിയില്‍ നായിഫില്‍ വജ്രവ്യാപാരിയെ കൊന്ന് ഒരു കോടി ദിര്‍ഹമിന്റെ വജ്രാഭരണങ്ങള്‍ തട്ടിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യം ചെയ്ത് മണിക്കൂറുകള്‍ക്കകം രാജ്യം വിട്ട സംഘത്തെ കിഴക്കന്‍ യൂറോപ്പില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ദുബായ് പോലീസ് മേധാവി ഖമീസ് മത്താര്‍ ആല്‍ മസീനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ജനവരി 22നാണ് ഏഷ്യന്‍ വംശജനായ വജ്രവ്യാപാരിയെ നായിഫിലെ തന്റെ ഷോറൂമിനോട് ചേര്‍ന്ന ഓഫീസില്‍ രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലൊന്നില്‍ വിമാനമിറങ്ങിയ ഉടന്‍ പ്രതികളെ അവിടത്തെ പോലീസ് തൊണ്ടിസഹിതം അറസ്റ്റ് ചെയ്തതായി മത്താര്‍ ആല്‍ മസീന വ്യക്തമാക്കി. കൊലപാതകം നടന്ന് അഞ്ച് മണിക്കൂര്‍ വൈകിയാണ് പോലീസില്‍ വിവരം ലഭിക്കുന്നത്. ഇത്രയും വൈകിയിരുന്നില്ലെങ്കില്‍ പ്രതികളെ യു.എ.ഇ.യില്‍ വെച്ചുതന്നെ പിടികൂടാമായിരുന്നു. കൃത്യം നടന്ന് രണ്ട് മണിക്കൂറിനകം സംഘം വിമാനം കയറിയിരുന്നുഅദ്ദേഹം പറഞ്ഞു. എങ്കിലും വിവരം ലഭിച്ച് 20 മിനിറ്റിനകം തന്നെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. ഇവര്‍ ഏത് രാജ്യത്തേക്കാണ് കടന്നതെന്നും മനസ്സിലാക്കാനായി.
വ്യാപാരിയുടെ ഭാര്യയാണ് ഓഫീസില്‍ മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ തന്നെയാണ് പോലീസില്‍ വിവരമറിയിച്ചതും. ക്രൂരമായി മര്‍ദനമേറ്റ നിലയിലായിരുന്നു മൃതദേഹമെന്ന് സി.ഐ.ഡി അസിസ്റ്റന്‍റ് അഡ്ജ്യൂറ്റന്‍റ് ജനറല്‍ ഖലീല്‍ ഇബ്രാഹിം ആല്‍ മന്‍സൂരി വ്യക്തമാക്കി. വ്യാപാരി മരിച്ചത് ശ്വാസം മുട്ടിയാണെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നും ഖലീല്‍ ഇബ്രാഹിം സൂചിപ്പിച്ചു.
നായിഫില്‍ നടന്ന കൊലപാതകം പ്രദേശത്തെ വ്യാപാരികള്‍ക്കിടയില്‍ ആശങ്ക പരത്തിയിരുന്നു. ബിസിനസ് ചര്‍ച്ചകള്‍ക്കായി എത്തിയ സംഘം വ്യാപാരിയെ കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. പല രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ്സുകാരും ഇടപാടുകാരും ദൈദനംദിനം വന്നുപോകുന്ന ഇടമാണ് ദേര നായിഫും അനുബന്ധമായുള്ള സ്വര്‍ണ, വജ്ര വ്യാപാര കേന്ദ്രമായ ഗോള്‍ഡ് സൂഖും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment