ഷാര്‍ജ: ലോകത്തെ ഏറ്റവും നീളമുള്ള മുഖപടം പ്രദര്‍ശിപ്പിച്ച് പെര്‍ഫെക്ട് വെഡ്ഡിങ് ഷോ ഷാര്‍ജ എക്സ്പോ സെന്ററില്‍ ആരംഭിച്ചു. ഷെയ്ഖാ അയിഷ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. എക്സ്പോ സെന്റര്‍ സിഇഒ സെയ്ഫ് മുഹമ്മദ് അല്‍ മിദ്ഫ സംബന്ധിച്ചു.
റൊസാന ഹോസ്പിറ്റാലിറ്റിയാണ് ഗിന്നസ് ബുക് ഒാഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ സ്ഥാനം പിടിച്ച മുഖാവരണം നിര്‍മിച്ചത്. ഇതിന് അഞ്ച് കിലോ മീറ്റര്‍ നീളവും ഏഴ് കിലോ ഗ്രാം ഭാരവുമുണ്ട്. പളുങ്കുമണികളും മുത്തുകളും പതിപ്പിച്ച വെള്ള നിറത്തിലുള്ള മുഖപടം കാണാന്‍ സന്ദര്‍ശക തിരക്കാണ്.
പ്രമുഖ അറബ്, ഏഷ്യന്‍ ഫാഷന്‍ ഡിസൈനര്‍മാര്‍ അണിനിരക്കുന്ന വിവാഹ വസ്ത്രങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും ഗള്‍ഫിലെ ആദ്യത്തെ പ്രദര്‍ശനമാണ് പെര്‍ഫെക്ട് വെഡ്ഡിങ് ഷോ. പ്രമുഖ ഡിസൈനര്‍മാരായ ഫൌആദ് സര്‍കിസ്, ദാര്‍ മോന അല്‍ മന്‍സൂരി, ദാര്‍ സാറ, അമാറ്റൊ, അയിഷ അല്‍ മുഹൈരി തുടങ്ങിയവര്‍ തങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകള്‍ അണിനിരത്തിയിരിക്കുന്നു. വിവാഹ ചടങ്ങുകള്‍ നടത്താനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ഫൊട്ടോഗ്രഫി, വിനോദ പരിപാടികള്‍ എന്നിവ ഒരുക്കിക്കൊടുക്കല്‍, മധുവിധു കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ലഭ്യമായിരിക്കും. നിത്യേന ഫാഷന്‍ ഷോയുമുണ്ട്. രാജകീയ വിവാഹം നടത്തിക്കൊടുക്കുന്ന ബമ്പര്‍ നറുക്കെടുപ്പും പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കും. ദമ്പതികള്‍ക്ക് ഇസ്താംബൂളിലേയ്ക്ക് മധുവിധു യാത്ര സമ്മാനമുള്ള നറുക്കെടുപ്പുമുണ്ടായിരിക്കും. ഇൌജിപ്ഷ്യന്‍ ഫര്‍ണിച്ചറുകളുടെ പ്രദര്‍ശനമാണ് മറ്റൊരു പ്രത്യേകത.
ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. കുട്ടികള്‍ക്ക് കളിക്കാനുള്ള സൌകര്യമുണ്ട്. എട്ടിന് സമാപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment